Sunday, May 25, 2025
HomeCinemaസണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി.

സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി.

സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി.

ജോണ്‍സണ്‍ ചെറിയാന്‍.
മുബൈ: ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. ക്രാഷ് ലാന്റിംഗ് സമയത്ത് വിമാനത്തിനുള്ളിലിരുന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അപകടത്തിൽനിന്നും താരവും ഭർത്താവും പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടിരുന്നു. താരം തന്നെയാണ് ഈ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
മുംബയിലെ സ്വന്തം വീട്ടിലേക്ക് വരുന്ന വഴി മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നു വീണത്. എന്നാൽ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് തങ്ങളെ വൻ അപകടത്തിൽ നിന്നും രക്ഷിച്ചതെന്ന് സണ്ണി പിന്നീട് പ്രതികരിച്ചു. എന്നാൽ ആകാശത്ത് വച്ച് പൈലറ്റുമാർ പോലും ദൈവത്തെ വിളിച്ചപ്പോൾ ആകെ പേടിച്ചു പോയെന്നും സണ്ണി പറയുന്നു.
RELATED ARTICLES

Most Popular

Recent Comments