Saturday, April 26, 2025
HomePoemsഒരു താരട്ടു പാട്ട്. (കവിത)

ഒരു താരട്ടു പാട്ട്. (കവിത)

ഒരു താരട്ടു പാട്ട്. (കവിത)

മാരാർ. ഓണക്കൂർ. (Street Light fb group)
ആട്ടു തൊട്ടിലിലമ്മയുറക്കാം
ആരോമലല്ലേ എൻ ഉണ്ണീ….ഒന്നുറങ്ങൂ
ആരോമലേ നീ ഒന്നുറങ്ങൂ.
കാലത്തുണരേണ്ടേ കാവിൽ പോവെണ്ടേ
കാവിലമ്മയെ തൊഴുതീടെണ്ടേ.
കുഞ്ഞിളം പല്ലുകൾ കാട്ടിചിരിക്കേണം
നല്ലിളം വാക്കുകൾ ചൊല്ലിപഠിക്കേണം
അച്ഛമ്മ ചൊന്നൊരു മുത്തശ്ശിക്കഥകളും
അമ്മമ്മ വാഴ്ത്തിയ വീരചരിത്രവും
എന്നുണ്ണീ എന്നും നീ ഓർത്തീടെണം
ആരോമലേ നീ അറിഞ്ഞീടെണം.
ഈ നല്ല കൈകൾ വളർന്നീടണം
നാടിൻറെ നന്മക്കായ് ഉയർത്തീടണം.
അച്ഛനു തോഴനും അമ്മക്കു നിധിയായും
ആജീവനാന്തം കണ്ടീടണം
ആരോമലേ നീ കൂടെ….ഉണ്ടായീടണം
രാരോ രാരോ രാരീരരോ …രാരോ
രാരോ രാരീരരo രാരോ

 

RELATED ARTICLES

Most Popular

Recent Comments