Saturday, November 23, 2024
HomeSTORIESമണി അണ്ണന്‍. (അനുഭവ കഥ)

മണി അണ്ണന്‍. (അനുഭവ കഥ)

മിലാല്‍ കൊല്ലം.

                  ഞങ്ങളുടെ നാട്ടിൽ ഒരു മണി അണ്ണൻ ഉണ്ടായിരുന്നു. ലോട്ടറി മണിയണ്ണൻ. നല്ലൊരു സുഹൃത്ത്‌ ആയിരുന്നു. രണ്ട്‌ കണ്ണും കാണാൻ കഴിയില്ലായിരുന്നു. എന്നാലും രാവിലെ ഇറങ്ങും. ഓരോ ദിവസം ഓരോ ഏര്യയാണു കവർ ചെയ്യുന്നത്‌. അവിടെയെല്ലാം ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു അദ്ദേഹത്തിനു. ഒരു പ്രത്യകത അദ്ദേഹം കല്ല്യാണം കഴിച്ചിരിക്കുന്നതും രണ്ട്‌ കണ്ണും കാഴ്ച്ചയില്ലാത്ത ഒരു സ്ത്രീയേ ആയിരുന്നു. അതും പെരുമ്പാവൂർ നിന്ന്.
                  ഞാൻ ബസ്സിൽ കണ്ടക്റ്ററായി ജോലി ചെയ്യുന്ന സമയം രാത്രി എട്ട്‌ മണിക്ക്‌ കൊട്ടിയത്ത്‌ നിന്ന് മയ്യനാട്‌ വരുന്ന ട്രിപ്പിൽ കൊട്ടിയത്തിനടുത്തുള്ള ഒരു സ്തലത്ത്‌ നിന്ന് രാത്രി കുറേ സുഹൃത്ത്ക്കൾ കൂടി ഇദ്ദേഹത്തിനെ ബസ്‌ കയറ്റി വിടും. ബസിൽ കയറിയാൽ ആരേങ്കിലും എഴുനേറ്റ്‌ ഇരിക്കാൻ സ്തലം കൊടുത്താലും അദ്ദേഹം ഇരിക്കില്ല. അതാണു രീതി. ഒന്ന് രണ്ട്‌ വളവ്‌ കഴിയുമ്പോൾ ഞാൻ വിളിക്കും ആലുമ്മൂട്‌ ഇറങ്ങാനുണ്ടോ ആലുമ്മൂട്‌. ഉടനെ ഈ മണിയണ്ണൻ. ഡേ അരിലാലെ ഒന്നടങ്ങടെ എനിക്ക്‌ അറിയാം. ഹരിലാൽ എന്ന പേരിനെ അരിലാൽ എന്നേ വിളിക്കുമായിരുന്നുള്ളു. പിന്നെയും കുറച്ച്‌ കഴിയുമ്പോൾ ഇങ്ങനെ വിളിക്കും അപ്പോഴും മണിയണ്ണൻ ഇത്‌ തന്നെ പറയും. എന്നിട്ട്‌ ഇറങ്ങണ്ട സ്തലം ആകുമ്പോൾ എഴുനേറ്റ്‌ വരും കൃത്യമായി ഇറങ്ങും.
                വണ്ടിയിൽ നിന്നിറങ്ങി നിൽക്കുമ്പോൾ അളിയന്റെ കടയിൽ പോകും. അവിടെ ചെല്ലുമ്പോൾ മണിയണ്ണൻ അവിടെ വരും. പിന്നെ എല്ലാവരുമായിട്ട്‌ നല്ല തമാശയോക്കേ പറഞ്ഞു പിരിയും. എന്റെ അളിയൻ അങ്ങോട്ടോ ഇഞ്ഞോട്ടോ മാറിയെന്ന് അറിഞ്ഞാൽ ഉടൻ എന്നോട്‌ പറയും. ഡേയ്‌ അരിലാലെ ഇയാള അളിയൻ അങ്ങോട്ട്‌ പോയി ഇന്ന കുറച്ച്‌ പൊടി വലിച്ചോ. അങ്ങനെ എത്രയോ തവണ പൊടി വലിച്ചിരിക്കുന്നു. അളിയൻ   (എന്റെ പെങ്ങളുടെ ഭർത്താവ്‌) കാണേ ഞാൻ പൊടി വലിക്കില്ലായിരുന്നു. അത്‌ അദ്ദേഹത്തിനും അറിയുമായിരുന്നു.
എന്റെ കല്ല്യാണത്തിനായിരുന്നു വലിയ തമാശ. കല്ല്യാണം രാവിലെ ആയിരുന്നത്‌ കൊണ്ട്‌. അവരുടെ വീട്ടിൽ ബൂരി ബാജി ആയിരുന്നു ഭക്ഷണം. ആളൊരുപാട്‌ ഉണ്ടായിരുന്നു. അളിയന്റെ കടയിൽ കൂടുന്ന സുഹൃത്തുക്കളുമായാണു മണിയണ്ണൻ വന്നത്‌. അതുകൊണ്ട്‌ കല്ല്യാണം കഴിഞ്ഞ്‌ കുറേ നാൾ മണിയണ്ണനെ കളിയാക്കുമായിരുന്നു. എല്ലാവരും. മില്ലാലിന്റെ കല്ല്യാണത്തിനു മണിയണ്ണൻ പോയി എല്ലാവർക്കും പൂരി ബാജി കൊടുത്തു. എല്ലാവരും കഴിച്ച്‌ എഴുന്നേറ്റ്‌ പോയി എന്നിട്ടും മണിയണ്ണൻ അവിടെ തന്നെ ഇരിക്കുകയാണു. കാരണം തിരക്കിയപ്പോൾ മണിയണ്ണൻ പറയുന്നു. പപ്പഡം വച്ചതെ ഒള്ളു ചോറുവന്നില്ല എന്ന്. അപ്പോൾ മണിയണ്ണൻ പറയും ഒന്ന് ചുമ്മാതിരിയിടെ അനി. ഞാനാ ആദ്യം കഴിച്ചിട്ട്‌ എഴുനേറ്റത്‌.
                   അങ്ങനെ വർഷങ്ങൾ പലതു കഴിഞ്ഞു ഞാൻ ഗൾഫിൽ പോയി. നാട്ടിൽ അവധിക്ക്‌ പോയി. അടുത്ത ദിവസം രാവിലെ അളിയന്റെ കടയിൽ ചെന്നു മണിയണ്ണനെ തിരക്കിയപ്പോൾ ഒരു മാസം ആയി പെരുമ്പാവൂരിൽ ആണെന്ന് പറഞ്ഞു. അടുത്ത ദിവസം രാവിലെ പത്തര മണി സമയം ഞാൻ കടയിൽ നിൽക്കുന്നു. അപ്പോൾ അതാ വരുന്നു മണിയണ്ണൻ കടയിൽ എല്ലാവരും നിശബ്ദരായി.
                അദ്ദേഹം വന്നു കടയുടെ മുന്നിൽ കിടക്കുന്ന മാഗസിനുകൾ വകുന്നു മാറ്റി കടയിലോട്ട്‌ ചാടി ഇഞ്ഞ്‌ കയറി. ആരും ഒന്നും മിണ്ടിയില്ല. ഉണ്ണി എന്നോട്‌ ആങ്ങി ഭാഷയിൽ പറഞ്ഞു ആ കൈ അങ്ങ്‌ മണിയണ്ണന്റെ കയ്യിലെക്ക്‌ വച്ചു കൊടുക്കാൻ. അങ്ങനെ ഞാൻ കൈ വച്ചു കൊടുത്ത്‌. മണിയണ്ണൻ എന്റെ കയ്യിൽ ഒന്ന് തടവി എന്നിട്ട്‌ ചോദിച്ചു എടേ അരിലാലെ ഇയാൾ എന്ന് വന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ഉണ്ണി – അരിലാലോ? ഏത്‌ അരിലാൽ. ഹരിലാലണ്ണൻ ഒന്നും വന്നില്ല. എടേ ഉണ്ണി ഒന്ന് അടങ്ങടെ ഇത്‌ നമ്മുടെ അരിലാൽ. പിന്നെ ഞാൻ സംസാരിച്ചു. സുഖവിവരം അന്വാഷിച്ചു. അപ്പോഴും തന്നു കുറച്ച്‌ പൊടി വലിക്കുവാൻ.
             അടുത്ത നാട്ടിൽ പോക്കായപ്പോൾ അദ്ദേഹം ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഞങ്ങളുടെയെല്ലാം നല്ലൊരു സുഹൃത്തിനെ ആണു നഷ്ടമായത്‌.
അദ്ദേഹത്തിനു എന്റെ ആദരാഞ്ജലികൾ. By Millal Kollam.
RELATED ARTICLES

Most Popular

Recent Comments