ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലുമെത്തി. 24 മണക്കൂറിനുള്ളില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മെച്ചപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ ഇടിയോട് കൂടിയ മഴ പെയ്തു. ബെംഗളൂരുവില്‍ കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ പെയ്ത മഴയായിരുന്നു കഴിഞ്ഞ ദിവസത്തേത്. തമിഴ്നാട്ടില്‍ ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ ശക്തമായ മഴ ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നത്. വ്യാഴാഴ്ച വരെ ഇതേരീതിയില്‍ മഴപെയ്യുമെന്ന് കാലവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.