Saturday, April 26, 2025
HomeLifestyleസഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട 13 വയസ്സുകാരി ആത്മഹത്യ ചെയ്തു.

സഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട 13 വയസ്സുകാരി ആത്മഹത്യ ചെയ്തു.

സഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട 13 വയസ്സുകാരി ആത്മഹത്യ ചെയ്തു.

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്:സഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട 13 വയസ്സുകാരി ആത്മഹത്യ ചെയ്തു. നിസാംപേട്ടിലെ രാജീവ് ഗൃഹാകൽപ കോളനിയിലെ പ്രകാശിന്റെയും വിമലയുടെയും മകൾ ജ്യോത്സനയേയാണ് (13) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നിസാംപേട്ടിലെ വീട്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മൂത്ത സഹോദരൻ പ്രവീണുമായി റിമോട്ടിന് വേണ്ടി ജ്യോത്സന വഴക്ക് കൂടിയിരുന്നതായി പോലീസ് പറഞ്ഞു. പ്രവീൺ റിമോട്ട് കൊടുക്കാതിരുന്നതോടെ ജ്യോത്സന സങ്കടപ്പെടുകയും മുറിയിൽ കയറി വാതിലടക്കുകയുമായിരുന്നു.
ഒരുപാട് നേരം വാതിൽ തുറക്കാതെ വന്നതോടെ വീട്ടുകാർ വിളിച്ച് നോക്കിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. തുടർന്ന് വാതിലിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബാച്ചുപള്ളി എസ് ഐ വിജയ് കുമാർ പറഞ്ഞു. സി ആർ പി സി 174 പ്രകാരം കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED ARTICLES

Most Popular

Recent Comments