Tuesday, May 13, 2025
HomeNewsബിഹാറില്‍ ഇടിമിന്നലിലും മഴയിലും 23 പേര്‍ മരിച്ചു.

ബിഹാറില്‍ ഇടിമിന്നലിലും മഴയിലും 23 പേര്‍ മരിച്ചു.

ബിഹാറില്‍ ഇടിമിന്നലിലും മഴയിലും 23 പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഭുവനേശ്വര്‍: ബിഹാറില്‍ ഇടിമിന്നലിലും മഴയിലും 23 പേര്‍ മരിച്ചു. ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത ചൂടിനിടെ എത്തിയ അപ്രതീക്ഷിത മഴയാണ് ജീവനുകള്‍ കവര്‍ന്നത്. മരിച്ചവരില്‍ എട്ടു പേര്‍ സ്ത്രീകളാണ്. എന്നാല്‍ പലയിടങ്ങളിലും കനത്ത ചൂട് തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇടിമിന്നലേറ്റ് 18 പേരാണ് മരിച്ചത്. കനത്ത മഴയലും കാറ്റിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും മറ്റുമാണ് അഞ്ചു പേര്‍ക്ക് ജീവഹാനിയുണ്ടായത്. വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലാണ് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments