Saturday, May 24, 2025
HomeNewsമോദി 3 വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 45 രാജ്യങ്ങള്‍; ചെലവഴിച്ചത് 288 കോടി.

മോദി 3 വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 45 രാജ്യങ്ങള്‍; ചെലവഴിച്ചത് 288 കോടി.

മോദി 3 വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 45 രാജ്യങ്ങള്‍; ചെലവഴിച്ചത് 288 കോടി.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ ഇതിനകം തന്നെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ഭരണത്തിലേറി മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും 45 രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചുകഴിഞ്ഞു. ഇതിനായി ചെലവഴിച്ചതാകട്ടെ 288 കോടി രൂപയും. 45 രാജ്യങ്ങളിലേക്കായി 57 വിദേശ യാത്രകളാണ മോദി നടത്തിയത്. നാലുതവണ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ രണ്ടു തവണ സന്ദര്‍ശിച്ചു.
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രസീല്‍, കാനഡ, ഫിജി, ജര്‍മനി, ഇറാന്‍, അയര്‍ലണന്‍ഡ്, കസാഖ്സ്താന്‍, കെനിയ, കിര്‍ഗിസ്താന്‍, ലാവോസ്, മലേഷ്യ, മൗറീഷ്യസ്, മെക്സിക്കോ, മംഗോളിയ, മൊസാംബിക്, മ്യാന്‍മര്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, താജിക്കിസ്താന്‍, താന്‍സാനിയ, തായ്ലന്‍ഡ്, തുര്‍ക്കി, തുര്‍ക്മെനിസ്താന്‍, യുഎഇ, ബ്രിട്ടണ്‍, വിയറ്റ്നാം ഓരോ തവണയും സന്ദരല്‍ശിച്ചു. ഈ വര്‍ഷവും പ്രധാനമന്ത്രിക്ക് വിദേശ സന്ദര്‍ശനങ്ങളുണ്ട്. സ്‌പെയിന്‍, ഫ്രാന്‍സ്, കസാഖ്സ്താന്‍, ഇസ്രയേല്‍, ജര്‍മനി, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments