Friday, June 13, 2025
HomeCinemaതന്റെ വീട്ടിൽ പുതിയ അംഗമായെത്തിയ മകൾക്ക് വ്യത്യസ്തമായ സമ്മാനം കരുതിവച്ച് നിവിൻ പോളി.

തന്റെ വീട്ടിൽ പുതിയ അംഗമായെത്തിയ മകൾക്ക് വ്യത്യസ്തമായ സമ്മാനം കരുതിവച്ച് നിവിൻ പോളി.

തന്റെ വീട്ടിൽ പുതിയ അംഗമായെത്തിയ മകൾക്ക് വ്യത്യസ്തമായ സമ്മാനം കരുതിവച്ച് നിവിൻ പോളി.

ജോണ്‍സണ്‍ ചെറിയാന്‍.
തന്റെ വീട്ടിൽ പുതിയ അംഗമായെത്തിയ മകൾക്ക് വ്യത്യസ്തമായ സമ്മാനം കരുതിവച്ച് നിവിൻ പോളി. അടുത്തിടെ ജനിച്ച് മകൾക്കായി ആഡംബര സമ്മാനമാണ് നിവിൻ ഒരുക്കിയിരിക്കുന്നത്. തന്റെ കുഞ്ഞു മകൾക്ക് എന്ന കുറിപ്പോടെ ഒരു പുത്തൻ മിനി കൂപ്പറുമായി നിൽക്കുന്ന ചിത്രമാണ് നിവിൻ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 35 ലക്ഷത്തോളം വിലവരുന്ന മിനി കൂപ്പർ എസ് ആണ് നിവിൻ മകൾക്കായി വാങ്ങിയിരിക്കുന്നത്.
ഈ മാസം 25-നാണ് നിവിൻ പെൺകുഞ്ഞ് ജനിച്ചത്. ‘ഇറ്റ്സ് എ ഗേൾ’ എന്നെഴുതിയ ബലൂണിന്റെ ചിത്രം പോസ്റ്റ് ചെയ്തതാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. 2010 ഓഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരായത്. നിവിന്റെ രണ്ടാമത്തെ കുട്ടിയാണിത്. 2012ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോൾ അഞ്ചുവയസുണ്ട്.
സിദ്ധാർത്ഥ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ ‘സഖാവാ’ണ് നിവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഗൗതം രാമചന്ദ്രന്റെ റിച്ചിയാണ് അടുത്തതായി തിയേറ്ററുകളിലെത്തുന്ന നിവിൻ പോളി ചിത്രം. അൽത്താഫ് സലിമിന്റെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യും അണിയറയിൽ ഒരുങ്ങുന്നു.
RELATED ARTICLES

Most Popular

Recent Comments