Sunday, June 15, 2025
HomePoemsഒറ്റക്കല്ല്. (കവിത)

ഒറ്റക്കല്ല്. (കവിത)

ഒറ്റക്കല്ല്. (കവിത)

ജിജി.. (Street Light fb group)
ഒറ്റക്കല്ലൊന്നു പിളർന്നു
കരയോളം പിളർത്തി കാലം
തട്ടി മുട്ടി ഘർഷണത്താൽ
നേരിന് നേർക്കഗ്നി പടർത്തി ..
ചെങ്കല്ലും ചീങ്കകളങ്ങനെ
പഞ്ചാരമണൽത്തരി വരെയും
പലവിധമതി വൈവിധ്യങ്ങളാൽ
വൈരുധ്യമുതിർന്നു നിറഞ്ഞു ..
വിരുതിന് വിലയേറ്റി വലച്ചവർ
വിരുന്നുണ്ണാൻ വരവറിയിച്ചു …
പഷ്ണിക്കാർ പാശം തിരയും
പാങ്ങില്ലാ കാലമുണർന്നു …
കാല ന്നു മൃത്യു വിധിക്കും
കലികാല കേളികളാടി
മനഃസാക്ഷി കണ്ണുകൾ മൂടി
കരിമേഘ ക്കീഴിലൊളിക്കാം
ഒന്നല്ലൊരായിരല്ല
കോടാനുകോടികളായി ..
കൊടിക്കൂറകൾ അനവധിയായി ..
കൊതി മൂത്തൊരു കൊലവിളിയായി .

 

RELATED ARTICLES

Most Popular

Recent Comments