Sunday, November 24, 2024
HomeKeralaസംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രീ മണ്‍സൂണ്‍ വര്‍ഷമാണ് ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
ജൂണ്‍ ഏഴോടെയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. ഇത്തവണ മേയ് 30 തോടെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ കാലവര്‍ഷം നേരത്തെ സജീവമായേക്കുമെന്നാണ് വിലയിരുത്തല്‍.
കാലവര്‍ഷത്തെ ദോഷകരമായി ബാധിക്കുന്ന ‘എല്‍നിനോ’യുടെ ഭീതി ഇത്തവണ ഇല്ലാത്തതും മികച്ച മഴ ലഭിക്കാന്‍ സഹായകമായേക്കും. ആന്‍റമാന് സമീപം കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണിന് അനുകൂലഘടകമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. അതുകൊണ്ടു തന്നെ ഇടവപ്പാതി സജീവമാകുന്നതോടെ വരള്‍ച്ചയുടെ കാഠിന്യത്തിന് ശമനമാകും.
RELATED ARTICLES

Most Popular

Recent Comments