സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരിയായിരിക്കെ ദിവംഗതനായ റവ.ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ ഓര്‍മ്മയ്ക്കായി കെ.സി.വൈ.എല്‍. ഉഴവൂര്‍ യൂണിറ്റ് സംഘടിപ്പിച്ചിരിക്കുന്ന ഒന്നാമത് കോട്ടയം അതിരൂപതാ തല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 2017 മെയ് 24 മുതല്‍ 28 വരെ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി മൈതാനിയില്‍ നടത്തപെടും. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം മെയ് 24ന് രാവിലെ 9.30ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്താ നിര്‍വ്വഹിക്കും. വികാരി റവ.ഫാ. തോമസ് പ്രാലേല്‍, ജോമി കൈപ്പാറേട്ട്, ആല്‍ബിന്‍ കുഴിപ്ലാക്കില്‍, സജോ വേലിക്കെട്ടേല്‍, ജോയല്‍ കുഴിപ്പള്ളില്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, ഫാ. ജിബിന്‍ പാറടിയില്‍ എന്നിവര്‍ പ്രസംഗിക്കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടീമിന് റവ.ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 15001 രൂപ ക്യാഷവാര്‍ഡും ലഭിക്കും.
രണ്ടുമുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 10001 രൂപയും, ഒ.കെ. ലൂക്കാ ഒറ്റത്തെങ്ങാടിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി, 7001 രൂപയും ജിത്തു ജോസ് എള്ളങ്കില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 3001 രൂപയും സമ്മാനമായി ലഭിക്കും. കുടാതെ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍, മികച്ച ഡിഫന്റര്‍, മികച്ച ഫോര്‍വേര്‍ഡ്, എമേര്‍ജിംഗ് പ്ലെയര്‍, ടോപ് സ്‌കോറര്‍, എറ്റവും മികച്ച അച്ചടക്കം പാലിക്കുന്ന ടീം എന്നിങ്ങനെ നിരവധി പ്രോത്‌സാഹന സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 28ന് വൈകിട്ട് 5ന് ഫൈനല്‍ മത്‌സരവും, തുടര്‍ന്ന് സമ്മാനദാനവും നടക്കും. സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് കോട്ടയം അതിരീപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മാനദാനം നിര്‍വ്വഹിക്കും.