Saturday, November 23, 2024
HomePoemsമുകിലിനോട്. (കവിത)

മുകിലിനോട്. (കവിത)

മുകിലിനോട്. (കവിത)

സുജാത ശിവൻ. (Street Light fb group)
പിടയുവതെന്തേ,
പിടയുവതെന്തേ
കണ്മണിയാമെൻ കരിമുകിലേ…
നിലയ്ക്കാത്ത തേങ്ങലായ്
ഇടനെഞ്ചുപൊട്ടി നീ,
മുളന്തണ്ടുചീന്തുംപോലെ,
കരയാത്തതെന്തേ ?
അടക്കുന്നതെന്തിനായ് നീ,
അടങ്ങാത്ത തേങ്ങലൊന്നായ്,
വിതുമ്പിക്കരഞ്ഞാലൊന്നും,
തീരില്ല ദുഃഖഭാരം ,,
പുണ്യമാംതീർത്ഥമായ് നിൻ
കണ്ണുനീർക്കടൽ കാത്ത്,
വരണ്ടൊരീ നാവ് നനയ്ക്കാൻ,
കേഴുന്നീ ഭൂമി മുന്നിൽ …
അടക്കാതെ കരഞ്ഞോളു,
ജനനിതൻ മാറിലേയ്ക്കായ്,
പെയ്തൊന്നൊഴിയെട്ടെ നിൻ
നെഞ്ചിലെ കദനമൊന്നായ്…
RELATED ARTICLES

Most Popular

Recent Comments