ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് (44) പത്ത് വര്‍ഷം കഠിന തടവും, 10000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിച്ചോറിന് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബണ്ടിച്ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ബണ്ടിച്ചോര്‍ ചെയ്തതായി തെളിഞ്ഞു എന്ന് കോടതി അറിയിച്ചു. കുറ്റം ചെയ്തതായി ബണ്ടിചോര്‍ സമ്മതിച്ചിട്ടുണ്ട്. 2013 ജനവരി 21-ന് വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടി ചോര്‍ പിടിയിലായത്. നന്തന്‍കോട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ചെടുത്താണ് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ ബണ്ടിച്ചോര്‍ കവര്‍ച്ചയ്ക്കെത്തിയത്.