ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യയില്‍ ഇനി ലോകോത്തര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ആപ്പിള്‍ ഐഫോണിന് വിലകുറയും. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് ഇത്. ഐഫോണ്‍ എസ്ഇ എന്ന മോഡലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ബംഗളൂരിലെ പ്ലാന്റില്‍ വിസ്ട്രണ്‍ കോര്‍പിന്റെ സഹായത്തോടെയാണ് നിര്‍മാണം.
2016 ഏപ്രിലില്‍ സാധാരണക്കാര്‍ക്ക് വാങ്ങാനെന്നു പറഞ്ഞ് ഇറക്കിയ എസ്ഇ മോഡലിന്റെ 16 ജിബി സ്റ്റോറേജുള്ള തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില കേവലം 39,000 രൂപയായിരുന്നു 64 ജിബി വേര്‍ഷന് 44,000 രൂപയും. ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ തരക്കേടില്ലാത്ത സ്പെക്സുള്ള മോഡലുകള്‍ 15,000 രൂപയില്‍ താഴെ വില്‍ക്കുന്നിടത്ത് ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ ആപ്പിളിന് വിയര്‍ക്കേണ്ടി വരും. നാലിഞ്ചു വലിപ്പമുള്ള ഈ എസ്ഇ മോഡലിന് സാധാരണ ഐഫോണിന്റെ എടുപ്പ് ഒന്നും ഇല്ലെങ്കിലും ഐഫോണ്‍ പ്രേമികളെ തൃപ്തിപ്പെടുത്തിയേക്കാം.
അതിനിടെ ആപ്പിള്‍ ഈ മോഡലിന് ഈ മാസം വില കുറയ്ക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000 രൂപയ്ക്ക് എസ്ഇ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. ഭാവിയില്‍ ഈ മോഡല്‍ 20,000 രൂപയില്‍ താഴ്ത്തിവില്‍ക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആപ്പിള്‍ അപേക്ഷിച്ച ടാക്സ് ഇളവുകള്‍ സര്‍ക്കാര്‍ ഇതുവരെയും അനുവദിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ ഈ മോഡലിന് ഇനിയും വില കുറയാം. ആദ്യ ഘട്ടത്തില്‍ 300,000 മുതല്‍ 400,000 വരെ ഐഫോണ്‍ എസ്ഇ യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശം. എല്ലാം സുഗമമാണെങ്കില്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിളിനു പദ്ധതിയുണ്ട്.