ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വൈജ്ഞാനികമായും ധൈഷണികമായും നേതൃത്വവും പ്രോല്‍സാഹനവും നല്‍കിയ സി.ടി. അബ്ദുല്‍ ഖയ്യൂം മാസ്റ്ററെ ആദരിച്ചു
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും ആന്റി് സ്‌മോക്കിംഗ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഖയ്യും മാസ്റ്റക്കുള്ള ഉപഹാരം ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആര്‍. സീതാരാമനും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞിയും ചേര്‍ന്ന് സമ്മാനിച്ചു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഖത്തറിലെ മതകാര്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ ഖയ്യൂം മാസ്റ്ററുടെ നിരന്തര പ്രോല്‍സാഹനവും പ്രേരണയുമാണ് ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ശാഖകളുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും സജീവമാണ്. ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള എന്‍. ജി. ഒ. ആണ്. പൊതു ജനാരോഗ്യ മന്ത്രാലയത്തില്‍ പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. മജ്ദി, ഡോ. അല്‍ അറബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫോട്ടോ. ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വൈജ്ഞാനികമായും ധൈഷണികമായും നേതൃത്വവും പ്രോല്‍സാഹനവും നല്‍കിയ സി.ടി. അബ്ദുല്‍ ഖയ്യൂം മാസ്റ്റര്‍ക്കുള്ള ഉപഹാരം ദോഹ ബാങ്ക് സി. ഇ. ഒ. ഡോ. ആര്‍. സീതാരാമനും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞിയും ചേര്‍ന്ന് സമ്മാനിക്കുന്നു.