Saturday, April 5, 2025
HomeKeralaമങ്കാത്ത മോഡല്‍ പടം ചെയ്തൂടെ? ലാല്‍ ആരാധകന് അല്‍ഫോണ്‍സ് പുത്രന്റെ കിടിലന്‍ മറുപടി.

മങ്കാത്ത മോഡല്‍ പടം ചെയ്തൂടെ? ലാല്‍ ആരാധകന് അല്‍ഫോണ്‍സ് പുത്രന്റെ കിടിലന്‍ മറുപടി.

മങ്കാത്ത മോഡല്‍ പടം ചെയ്തൂടെ? ലാല്‍ ആരാധകന് അല്‍ഫോണ്‍സ് പുത്രന്റെ കിടിലന്‍ മറുപടി.

ജോണ്‍സണ്‍ ചെറിയാന്‍.
മോഹന്‍ലാലിന്റെ ആരാധകന് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്സ്ബുക്കിലൂടെയാണ് ലാലേട്ടന്റെ ആരാധകന് മറുപടി നല്‍കിയത്. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ ആശംസ അറിയിച്ച്‌ അല്‍ഫോണ്‍സ് പുത്രന്‍ മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ ലാലേട്ടനെ വെച്ച്‌ മങ്കാത്ത മോഡല്‍ ഒരു പടം ചെയ്തൂടെ എന്ന് ഒരു ആരാധകന്‍ കമെന്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ തനിക്ക് ലാലേട്ടന് എന്നു പറയുന്നത് ക്ലിന്റ് ഈസ്റ്റ്വുഡ്, തൊഷിരൊ മിഫ്യൂണ്‍, മാര്‍ലോണ്‍ ബ്രാണ്ടൊ, അല്‍ പാച്ചിനൊ, റോബര്‍ട്ട് ഡിനീറോ എന്നിവരേക്കാള്‍ മുകളിലാണെന്നും അതുകൊണ്ട് താന്‍ മങ്കാത്ത മോഡല്‍ പടം എടുക്കണോ അതോ വേള്‍ഡ് ക്ലാസ് ലെവലില്‍ പടം എടുക്കണോ എന്നുമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ആരാധകനോട് ചോദിച്ചത്. ഏതായാലും അല്‍ഫോണ്‍സിന്റെ ഈ മറുപടി ആരാധകന് ഇഷ്ടപ്പെട്ടു. എന്നാല്‍ വേള്‍ഡ് ക്ലാസ് ലെവലില്‍ പടം ചെയ്തൂടെ എന്നായി ആരാധകന്റെ അടുത്ത ചോദ്യം.
RELATED ARTICLES

Most Popular

Recent Comments