Saturday, November 23, 2024
HomePoemsതിരിച്ചറിവ്. (കവിത)

തിരിച്ചറിവ്. (കവിത)

തിരിച്ചറിവ്. (കവിത)

 അബു നുഹ. (Street Light fb group)
…………………………………….അനുഹ.
ഭയം കൊടുങ്കാറ്റായടിച്ചു വീശവേ
മനസ്സു കോൾ കൊണ്ടലറും കടലായിരമ്പവേ..
രുധിരം മഹാപ്രവാഹമായുള്ളിൽ കുതിച്ചോടവേ..
ശിരസ്സറ്റ ജഢങ്ങൾ കുന്നുകൂട്ടിയ തെരുവിൽ
ശൂന്യത താണ്ഡവമാടവേ…
കദനഭാരമന്ധതയായ്
കണ്ണുകൾ മൂടിയിരുൾ പരക്കവേ..
ഘോരമായ് മുഴങ്ങും വിജയഭേരിയാൽ കാതുകളടയവേ…
ചോരയുറഞ്ഞു സിരകളിൽ മൃതിതൻ കൊടികളുയുയരവേ..
സ്വപ്നങ്ങൾ ചിറകൊടിഞ്ഞു മണ്ണിൽ മൂക്കി കുത്തിവീണടിയവേ..
കണ്ണിൽ നോക്കി നിന്നോട് പ്രണയം പറയാൻ കഴിയാതെ ഞാനുഴറി നിന്നു പോയി
ജീവസ്സുറ്റ വാക്കുകൾ മരിച്ചൊടുങ്ങി ശൂന്യത പരന്നുവെങ്കിലും..
നീയുതിർത്ത ചിരിയുടെ കിലുക്കം
കാതിൻ മതിലുകൾ തുളച്ചിരുന്നു..
നീ മൊഴിഞ്ഞ വാക്കുകൾ മനസ്സിൽ മഴയായ്
പെയ്തിറങ്ങിയിരുന്നു…
നീ നടന്ന വഴികളിൽ മരിച്ചുവീണിരുന്ന കനവിൻ കിളികളുയിർത്തെഴുന്നേറ്റിരുന്നു…
പകർന്നയാശ്വാസവചസ്സുകളുള്ളിൽ
നെയ്യായ് കത്തിയിരുന്നു…
എങ്കിലും കണ്ണാൽ കടാക്ഷവും കാതാൽ ശ്രവണവും മെയ്യാലകൽച്ചയുമാണ് നമുക്ക്
ഭൂഷണം സഖേ…
വാളുകൾ ഗർജ്ജിക്കുകയും മനസ്സുകൾ മൗനമായേറ്റു മുട്ടുന്നിടത്ത്
രണ്ടല്ലെങ്കിലുമന്യരാണ് നമ്മൾ…
സ്പർശമല്ല സ്വപ്നമാണീ ഭൂമികയിൽ ശുദ്ധപ്രണയമെന്നു ഞാൻ തിരിച്ചറിയുന്നു…
RELATED ARTICLES

Most Popular

Recent Comments