Monday, November 25, 2024
HomePoemsനിന്റെ മാത്രം തത്തുമ്മ പെണ്ണ്. (കവിത)

നിന്റെ മാത്രം തത്തുമ്മ പെണ്ണ്. (കവിത)

നിന്റെ മാത്രം തത്തുമ്മ പെണ്ണ്. (കവിത)

ജയ്മോൾ വർഗീസ്. (Street Light fb group)
ഞാൻ …നിന്നെ തഴുകാൻ കൊതിച്ച
ഒരു കുഞ്ഞു കിളിത്തൂവൽ….
നീ അറിയാതെ പോയ ഒരു കുഞ്ഞു
കുപ്പിവള ചിന്ത്….
നീ വായിക്കാൻ മറന്നു പോയ താളുകളിലെ
ഒരു പ്രണയകവിത….
നീ തുറക്കാതെ പോയ .. വിലയറിയാതെ പോയ…
ഒരു മുത്തുച്ചിപ്പി…
നിന്റെ മിഴികളിൽ ഓരോ മാത്രയും
മയങ്ങാൻ മോഹിച്ച ഒരു മഴവില്ല്….
നിന്റെ കരളിൽ പൂക്കാലം മോഹിച്ച
ഒരു കുഞ്ഞു മഞ്ഞമന്ദാരം…
നിന്റെ ചുംബനങ്ങളെ മോഹിച്ച
ഒരു ചെമ്പനിനീർപ്പൂവ്..
നിന്റെ ചുണ്ടിൽ ഈണമാവാൻ
മോഹിച്ചൊരു …പാഴ്മുളം തണ്ട്…
നിന്റെ മുടിയിഴകളെ തഴുകി തലോടാൻ
മോഹിക്കുമൊരു തെന്നൽ…
നിന്നോടൊപ്പം നനഞ്ഞു കുളിരാൻ
മോഹിക്കുമൊരു ശരത്കാല മഴ…
ഞാൻ …നിന്റെ മൗനത്തിൻ കൂട്ടിൽ…
നീ അടച്ചിട്ട ഒരു കലാപക്കാരി…
ഞാൻ നിന്റെ അധരങ്ങളെ മുദ്രവെയ്ക്കാൻ വെമ്പുമൊരു തത്തുമ്മപ്പെണ്ണ്…
അതേ …നിന്റെ മാത്രം തത്തുമ്മപ്പെണ്ണ്..
RELATED ARTICLES

Most Popular

Recent Comments