Monday, November 25, 2024
HomeIndiaജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു.

ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു.

ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്സിന്‍റെ (ജി.എം)തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മത്സരത്തിനു ശേഷമാണ് ജി.എം പിന്‍വലിയുന്നത്. ഷെവര്‍ലെ കാറുകളുടെ ഇന്ത്യയിലെ വില്‍പ്പന ജി.എമ്മിനാണ്. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജി.എമ്മിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ഥാനം.
വില്‍പ്പന നിര്‍ത്തുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും ജി.എം പിന്‍മാറില്ല. ബംഗലൂരുവിലെ ടെക്നിക്കല്‍ യൂണിറ്റ് കന്പനി നിലനിര്‍ത്തും. നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിനായി മുംബൈയിലെ ടെലഗോണിലും ഗുജറാത്തിലെ ഹലോലും പ്ലാന്‍റുകള്‍ ഉണ്ടായിരിക്കും. ഇവിടെ നിന്ന് വാഹന പാര്‍ട്സുകളുടെ കയറ്റുമതി മാത്രമായിരിക്കും നടത്തുക. ഹലോലിലെ പ്ലാന്‍റ് ചൈനീസ് സംയുക്ത സംരംഭമായ സയ്ക് മോട്ടോര്‍ കോര്‍പിന് വില്‍ക്കുന്നതിനും പദ്ധതിയുണ്ട്.
മെക്സിക്കോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജി.എം ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തുന്നത്. ഈ സാന്പത്തിക വര്‍ഷം മാര്‍ച്ച്‌ വരെ 70,969 വാഹനങ്ങളാണ് കയറ്റിഅയച്ചത്. ടെലഗോണ്‍ പ്ലാന്‍റിന് പ്രതിവര്‍ഷം 130,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്.
RELATED ARTICLES

Most Popular

Recent Comments