Saturday, April 12, 2025
HomeCinemaപ്രമുഖ ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു.

പ്രമുഖ ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു.

പ്രമുഖ ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:  പ്രമുഖ ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. 59കാരിയായ റീമ ലഗൂ ദശാബ്ദങ്ങളായി ബോളീവുഡിലെ നിറസാന്നിദ്ധ്യമാണ്.
മറാഠി ടെലിവിഷന്‍, നാടക വേദികളിലൂടെയാണ് റീമ ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അല്പ സമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.
സിനിമകളിലെ അമ്മ മുഖമായിരുന്നു റീമ. ഹം ആപ്‌കേ ഹേ കോന്‍, ഹം സാഥ് സാഥ് ഹൈ, മേംനേ പ്യാര്‍ കിയാ, കല്‍ ഹോ ന ഹോ തുടങ്ങിയവ റീമയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
RELATED ARTICLES

Most Popular

Recent Comments