Saturday, November 23, 2024
HomeNewsആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പുതിയ സംവിധാനം.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പുതിയ സംവിധാനം.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പുതിയ സംവിധാനം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വ്യക്തികളുടെ ആധാര്‍ നമ്ബറുകള്‍ പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് പുതിയ സംവിധാനം അവതരിപ്പിച്ചു. ആദായ നികുതി വകുപ്പിന്റെ https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിന്റെ ഹോംപേജില്‍ നിന്നുള്ള ‘ലിങ്ക് ആധാര്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാവും. ഇതിനായി പ്രത്യേക ലോഗിന്റെ ആവശ്യമില്ല.
ലിങ്ക് തുറന്ന് വരുമ്ബോള്‍ ഉപഭോക്താവ് പാന്‍ നമ്ബറും, ആധാര്‍ കാര്‍ഡ് നമ്ബറും ആധാറില്‍ നല്‍കിയിരിക്കുന്ന പേരും അതാത് കോളങ്ങളില്‍ നല്‍കണം. തുടര്‍ന്ന് യു.ഐ.ഡിയില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും. ആധാര്‍ കാര്‍ഡിലെ പേര് തെറ്റായി നല്‍കിയാല്‍, പിന്നെ ചെയ്യുന്നതിന് .ടി.പി(വണ്‍ ടൈം പാസ്വേഡ്) വേണ്ടി വരും. ഇത് ഉപഭോക്താവിന്റെ മൊബൈല്‍ നമ്ബറിലേക്കോ ഇ-മെയില്‍ വിലാസത്തിലേക്കോ അയച്ചു നല്‍കും. ആധാര്‍ കാര്‍ഡിലേയും പാന്‍ കാര്‍ഡിലേയും ജനന തീയതികള്‍ ഒന്നാണെന്ന് ഉറപ്പു വരുത്തണമെന്നും ഐ.ടി വകുപ്പ് നിര്‍ദേശിച്ചു.
RELATED ARTICLES

Most Popular

Recent Comments