ജോണ്‍സണ്‍ ചെറിയാന്‍.
തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി സുസുക്കി ആള്‍ട്ടോ ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍. ഡിസൈന്‍, പ്രകടന മികവ്, ഇന്ധനക്ഷമത ഇവയാണ് എതിരാളികളെ പിന്നിലാക്കി ആള്‍ട്ടോയെ ബഹുദൂരം മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.41 ലക്ഷം യൂണിറ്റുകള്‍ വിപണിയിലിറക്കിയാണ് മാരുതി സുസുക്കി ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ വിപണി പങ്കാളിത്തം 17 ശതമാനമാണ്.
2000 സെപ്തംബറിലാണ് എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ആള്‍ട്ടോ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം 2100 യൂണിറ്റ് ആള്‍ട്ടോ ശ്രീലങ്ക, ചിലി, ഫിലിപ്പിന്‍സ്, യുറഗ്വായ് എന്നീ വിപണികളിലും കമ്ബനി വിറ്റഴിച്ചിരുന്നു. പുതിയ എക്സ്റ്റീരിയര്‍-ഇന്റീരിയര്‍, സൂപ്പര്‍ പവര്‍ എഞ്ചിനുകള്‍, 800 സി.സി, കെ 10, സി.എന്‍.ജി. ഫ്യൂവല്‍ വേരിയന്റുകള്‍ എന്നീ സവിശേഷതകളോടെയാണ് പുതിയ ആള്‍ട്ടോ നിരത്തിലെത്തുന്നത്.