Sunday, December 1, 2024
HomeLiteratureകൊലക്കുറ്റം........ (ചെറുകഥ)

കൊലക്കുറ്റം…….. (ചെറുകഥ)

കൊലക്കുറ്റം........ (ചെറുകഥ)

സിബി നെടുംചിറ. (Street Light fb group)
നീതിപീഠം ജീവിപര്യന്തം ശിക്ഷക്ക്‌ വിധിച്ച മകന്‍റെ അലര്‍ച്ചയായിരുന്നു യാത്രയിലുടനീളം ആ അമ്മയുടെ മനസ്സുനിറയെ അമ്മയെ എനിക്കു കാണണ്ട,… നിങ്ങളാണ് എന്‍റെയവസ്ഥക്ക് കാരണം, ആ വാക്കുകള്‍… അവരുടെ മനസ്സില്‍ വെള്ളിടി പോലെ മുഴുങ്ങിക്കൊണ്ടിരുന്നു…
തന്‍റെ ജീവിതത്തിലേക്ക് കരിനിഴലായി കടന്നുവന്ന ആ പുനര്‍വിവാഹം….. പട്ടണങ്ങളോരോന്നായ് പിന്നിട്ടുകൊണ്ടു പായുന്ന ഫാസ്റ്റ്പാസ്സഞ്ചര്‍ ബസ്സിന്‍റെ വേഗതയോടൊപ്പം അവളുടെ മനസ്സും യാത്രചെയ്തു തന്‍റെ ആദ്യ ഭര്‍ത്താവും മക്കളുടെ അച്ഛനുമായ വിജയേട്ടനുമൊത്തുള്ള ആ ഭൂതകാലത്തിലേക്ക്….
ഒരു പ്രൈമറിസ്കൂളിലെ അദ്ധ്യാപകനായിരുന്നു, വിജയേട്ടന്‍. സ്വര്‍ഗ്ഗതുല്യമായ ഒരു കുടുംബ ജീവിതം…. പൊടുന്നനെയാണ് ആ സന്തോഷമെല്ലാം അസ്തമിച്ചത്…. മകന്‍ കാര്‍ത്തിക്കിന് പത്തുവയസ്സുള്ളപ്പോഴായിരുന്നു അദേഹം ഒരു ബൈക്കപകടത്തില്‍ മരിക്കുന്നത്, പിന്നെ പറക്കമുറ്റാത്ത മക്കളുമൊത്തുള്ള ഒറ്റപ്പെട്ട ജിവിതം….
, പണത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. നല്ലൊരു തുക തന്‍റെയും മക്കളുടെയും പേരില്‍ ഇന്‍റഷൂറന്‍സ് പോളിസിയായി എടുത്തിട്ടുണ്ടായിരുന്നു,… അതെല്ലാം അദ്ദേഹത്തിന്‍റെ മരണശേഷം തനിക്കു ലഭിച്ചു,
വിജയേട്ടന്‍ മരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു…. അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തായ പ്രഭേട്ടനെ കണ്ടുമുട്ടിയത്‌…
അവര്‍ ഒരുമിച്ചു സ്കൂളില്‍ പഠിച്ചവര്‍. നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ടുകൊണ്ടു ഇന്നയാള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു…. ഇപ്പോള്‍ ഒരു പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ ആയി ജോലിചെയ്യുന്നു….
തുടക്കത്തില്‍ വിജയേട്ടന്‍റെ പഴയയൊരു സുഹൃത്ത്‌ എന്നതിലപ്പുറം അയാള്‍ തനിക്കാരുമായിരുന്നില്ല….പിന്നീടുള്ള .അയാളുടെ മാന്യമായ ഇടപെടലുകള്‍…. ഇടക്കിടക്കു ഫോണില്‍ക്കൂടെയുള്ള കുശലാന്വാഷണങ്ങള്‍…പതുക്കെപ്പതുക്കെ പ്രഭേട്ടന്‍ തന്‍റെ കുടുംബത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു. ഒപ്പം. തന്‍റെ മനസ്സിലും…!!
ഭാര്യ മരിച്ചിട്ട് രണ്ടു വര്‍ഷമായെന്നും, ഒറ്റക്കുള്ള ജീവിതം വിരസമായി തുടങ്ങിയെന്നും, വിമലക്കിഷ്ടമാണെങ്കില്‍ ഒന്നിച്ചൊരുജീവിതത്തെപ്പറ്റി ചിന്തിച്ചുകു‌ടേ എന്നയാള്‍ ചോദിച്ചപ്പോള്‍ ആദ്യമൊക്കെ താനും എതിര്‍ത്തിരുന്നു, വിജയേട്ടന്‍റെ സ്ഥാനത്തു മറ്റൊരാള്‍….?? മക്കളെല്ലാം വളര്‍ന്നു അവരുടെ കാര്യം നോക്കി പലവഴിക്കു പോകുമ്പോള്‍ വിമലയ്ക്കൊരു തുണവേണ്ടെയെന്നയാള്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി, അതു മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചു,…….
തന്നെയും മക്കളെയും പോന്നുപോലെ നോക്കിക്കോളാമെന്നു ആണയിട്ട്‌ പറഞ്ഞപ്പോള്‍ വിജയേട്ടന്‍റെ സ്ഥാനത്തു അയാളെ പ്രതിഷ്ഠിച്ചു. അയാള്‍ വീട്ടില്‍ വരുന്നതും, പോകുന്നതും കാര്‍ത്തിക്കിന് ഒട്ടും ഇഷ്ടമില്ലായിരുന്നു, അദ്ദേഹത്തെ വിവാഹം കഴിക്കാനുള്ള തന്‍റെ തീരുമാനത്തെ ആദ്യം എതിര്‍ത്തത് കാര്‍ത്തിക്കായിരുന്നു, അവന്‍റെ അച്ഛന്‍റെ സ്ഥാനത്ത് മറ്റൊരൊളെ കാണാന്‍ ബുദ്ധിമുട്ടാണത്രേ,….!!! തന്‍റെ വീട്ടുകാരും, വിജയേട്ടന്‍റെ വീട്ടുകാരും ഒരേ ചോദ്യം തന്നെ ചോദിച്ചു, ‘’നിനക്കു മറ്റൊരു വിവാഹത്തിന്‍റെ അവശ്യമുണ്ടോയെന്ന്‍ ?…’’ ‘’ജീവിക്കാന്‍ പണത്തിനാണങ്കിലും ബുദ്ധിമുട്ടില്ല, ‘’പിന്നെ നിനക്ക് ആ കുട്ടികളെയും നോക്കി ജീവിച്ചാല്‍ പോരേയെന്നു …….’’
എല്ലാവരുടെയും എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് അടുത്ത ദേവിക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ പരസ്പരം മാലയിട്ടു, ആദ്യമാദ്യമൊക്കെ തന്നോടും മക്കളോടും വലിയ സ്നേഹമായിരുന്നു ദിവസങ്ങളും ആഴ്ചകളും ഓടി മറയവേ അയാള്‍ക്ക് തന്നോടുള്ള മമത കുറഞ്ഞുതുടങ്ങി
പിന്നിടയാളുടെ കണ്ണു മുഴുവനും വിജയേട്ടന്‍റെ മരണശേഷം ലഭിച്ച ഇന്‍ഷുറന്‍സ് തുകയിലായിരുന്നു. അങ്ങനെയിരിക്കെയായിരുന്നു സ്വന്തമായൊരു ബസ്സ്‌ മേടിക്കുന്നകാര്യം അയാളുടെ ബുദ്ധിയിലുദിച്ചത് കേട്ടപ്പോള്‍ കൊള്ളാമെന്നു തനിക്കും തോന്നി എത്രനാളായി അന്യരുടെ ബസിലെ ഡ്രൈവറായി ജോലിചെയ്യുന്നു? പ്രഭേട്ടന്‍ ഒരു ബസ്സ് മുതലാളിയാകുന്നതിനെപ്പറ്റി താനും സ്വപനങ്ങള്‍ കണ്ടുതുടങ്ങി…
ബസ്സ്മേടിക്കാനെന്ന വ്യാജേന പണമെല്ലാം അയാള്‍ കൈക്കലാക്കി, പണമെല്ലാം സ്വന്തം അധീനതയില്‍ വന്നുകഴിഞ്ഞപ്പോള്‍ പ്രഭേട്ടന്‍റെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി, പിന്നിട് അയാളെപ്പറ്റി പലകഥകളും നാട്ടില്‍ പരക്കുവാന്‍ തുടങ്ങി. അയാളുടെ ആദ്യഭാര്യയെ തൊഴിച്ചു കൊന്നതാണന്നുള്ള സത്യം വളരെ വൈകിയായിരുന്നു താനറിഞ്ഞത്‌. ഒപ്പം പരസ്ത്രീകളുമായിട്ടുള്ള ബന്ധങ്ങളും…..
പലപ്പോഴും പല സ്ത്രികള്‍ക്കുമൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ അയാളെ കാണുവാനിടയായിട്ടുണ്ട്,… അതിനെ ചോദ്യം ചെയ്യുമ്പോഴൊക്കെ മൃഗീയമായ ദേഹോപദ്രവമായിരുന്നു ഏല്‍ക്കേണ്ടിവന്നിരുന്നത്……..
തന്നെ മര്‍ദ്ദിക്കുന്നതുകാണുമ്പോള്‍ പ്രഭേട്ടനു മുന്നില്‍ കാര്‍ത്തിക്കൊരു ഈറ്റപ്പുലിയായി മാറുമായിരുന്നു,.. അത് അവര്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നതിനു കാരണമായി. എങ്കിലും പ്രഭേട്ടനെ ഞാന്‍ സ്നേഹിച്ചിരുന്നു. തനിക്കു കിട്ടിയ താലിഭാഗ്യം നഷ്ടപ്പെടരുതെന്ന്‍ ആഗ്രഹിച്ചിരുന്നു,… അതുകൊണ്ട് എല്ലാം കണ്ടിട്ടും കണ്ടില്ലന്നു നടിച്ചു, നീണ്ട പത്തു വര്‍ഷങ്ങള്‍, ഇതിനിടയില്‍ ബാല്യം വിട്ട്‌ കൗമാരത്തിലേക്ക് പ്രവേശിച്ച മകളില്‍ അയാളുടെ ദൃഷ്ടി പതിയുന്നതു തന്നില്‍ വല്ലാതെ ഭയമുളവാക്കി,…..
മകളായി കാണേണ്ട തന്‍റെ പോന്നുമോളുടെ ഇളം മേനിയില്‍ കാമാര്‍ത്തമായ അയാളുടെ കഴുകന്‍ കണ്ണുകള്‍ തഴുകിത്തലോടുന്നത് തനിക്കു സഹിച്ചില്ല. ഞാന്‍ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി,…. അതയാളെ കൂടുതല്‍ പ്രകോപിച്ചു,… ….., മകള്‍ വളര്‍ന്നുവരുന്നതു ഭയത്തോടെയായിരുന്നു താന്‍ കണ്ടിരുന്നത് അവളെ വീട്ടില്‍ തനിച്ചാക്കി എവിടെയെങ്കിലും പോകുവാന്‍ ഭയമായിരുന്നു, പ്രഭേട്ടന്‍ മോളേ വല്ലതും ചെയ്‌താല്‍…….??
.
പല രാത്രികളിലും അയാളുടെ കഴുകന്‍ കണ്ണുകള്‍ മകളുടെ ബെഡ്‌റുമിനു ചുറ്റും വട്ടമിട്ടിരുന്നത് രാത്രികളിലെ തന്‍റെയുറക്കം നഷ്ടപ്പെടുത്തി….., വൈകുന്നേരം പ്രഭേട്ടന്‍ ജോലിയും കഴിഞ്ഞുവരുന്ന നിമിഷംമുതല്‍, രാവിലെ തിരിച്ചുപോകുന്നതുവരെ താന്‍ ഭയത്തിന്‍റെ നിഴലിയായിരുന്നു,.. മകന്‍ കാര്‍ത്തിക്കിനെയൊന്നും അറിയിച്ചിരുന്നില്ല, പ്രഭേട്ടനും കാര്‍ത്തിക്കും പരസ്പരം നോക്കിയാല്‍ ശത്രുക്കളായിരുന്നു…, ഒരു പുനര്‍വിവാഹം വേണ്ടിയിരുന്നില്ലയെന്നു തോന്നിയ നാളുകള്‍….
എല്ലാവരുടെയും ജീവിതം തകര്‍ന്നടിഞ്ഞ, ആ ദിവസം…..!! മകള്‍ കാര്‍ത്തികയ്ക്ക് അന്നു കോളേജ് അവധിയായിരുന്നു, കാര്‍ത്തിക്ക് എന്തോ ആവശ്യത്തിന് അവന്‍റെ കൂട്ടുകാരന്‍റെയടുത്തു പോയതായിരുന്നു…., പ്രഭേട്ടന്‍ പതിവുപോലെ ജോലിക്കു പോകുന്നത്‌ കണ്ടിട്ടായിരുന്നു താന്‍ അടുത്തുള്ള ദേവീ ക്ഷേത്രത്തിലേക്ക് പോയത്, തന്‍റെ സങ്കടങ്ങളെല്ലാം ദേവിയുടെ സമക്ഷത്തില്‍ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനു വല്ലാത്തൊരാശ്വാസം…. അന്ന് പതിവില്ലാതെ കുറേനേരം ദേവിസന്നിധിയില്‍ ചിലവഴിച്ചു, സമയം പോയതറിഞ്ഞില്ല……
വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച,……?? ‘’പൂര്‍ണ്ണനഗ്നയായി.. ചെറിയച്ചന്‍റെ മാനഭംഗത്തിനിരയായ തന്‍റെ പൊന്നുമോള്‍’’ കൈയില്‍ കൊലക്കത്തിയുമായി മകന്‍ കാര്‍ത്തിക്ക്..!! അവന്‍റെ സഹോദരിയെ മാനഭംഗപ്പെടുത്തിയ ചെറിയച്ചനെ അവന്‍……???
ആ ഗ്രാമം ഞെട്ടി വിറച്ചു നിയമപാലകര്‍ കാര്‍ത്തിക്കിന്‍റെ കൈകളില്‍ വിലങ്ങുവെച്ചു,… അപമാനഭാരത്താല്‍ മകള്‍ ആത്മഹത്യചെയ്തു,…
.. ഇന്നു ആ കേസിന്‍റെ വിധിയായിരുന്നു മരണശിക്ഷക്ക്‌ വിധിക്കേണ്ട കേസ്സ്, കൊലച്ചെയ്യുവാനുള്ള സാഹചര്യം കണക്കിലെടുത്ത്, ജീവപര്യന്തമാക്കി… ശരിയാണ് അവന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം താന്‍ തന്നെയാണ്….
. സ്നേഹ സമ്പന്നനായ തന്‍റെ ആദ്യഭര്‍ത്താവ് വിജയേട്ടന്‍… അവളുടെ മനസ്സൊന്നു തേങ്ങി…. അവരുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി,… തന്‍റെ ദുര്‍വിധി ആര്‍ക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ, ഒരിക്കലും തോരാത്ത കണ്ണുനിരോടെ എല്ലാം നഷ്ടപ്പെട്ട ആ അമ്മ ബസ്സിറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ…..
RELATED ARTICLES

Most Popular

Recent Comments