Sunday, December 1, 2024
HomeNewsഅടിയന്തര സുരക്ഷാ അപ്ഡറ്റിനൊരുങ്ങി മൈക്രോസോഫ്റ്റ്.

അടിയന്തര സുരക്ഷാ അപ്ഡറ്റിനൊരുങ്ങി മൈക്രോസോഫ്റ്റ്.

അടിയന്തര സുരക്ഷാ അപ്ഡറ്റിനൊരുങ്ങി മൈക്രോസോഫ്റ്റ്.

ജോണ്‍സണ്‍ ചെറിയാന്‍.
അടിയന്തര സുരക്ഷാ അപ്ഡറ്റിനൊരുങ്ങി മൈക്രോസോഫ്റ്റ്. ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാനാണ് ഈ അപ്ഡേറ്റ്. ഈ അപ്ഡേറ്റ് കൊണ്ട് ഒറ്റ ഇമെയില്‍ കൊണ്ട് ഹാക്ക് ചെയ്യുന്ന രീതിക്ക് അവസാനമാകുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. നിലവില്‍ ഒരു മെയില്‍ ഇന്‍ബോക്സില്‍ വന്നയുടന്‍ തന്നെ ഹാക്ക് ചെയ്യപ്പെടുന്ന രീതിയാണ് ഉള്ളത്. ഈ രീതിക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് പുതിയ അപ്ഡേഷന്‍ സാധ്യമാക്കിയിരിക്കുന്നത്. ഗൂഗിള്‍സ് പ്രൊജക്‌ട് സീറോ സൈബര്‍ സെക്യൂരിറ്റ് ഔട്ട്ഫിറ്റ് എന്ന സോഫ്റ്റ്വെയറിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ടാവിസ് ഓര്‍മാന്‍ഡി, നതാലി സില്‍വാനോവിച്ച്‌ എന്നീ ശാസ്ത്രജ്ഞരാണ് ഈ സോഫ്റ്റ്വെയര്‍ വിസിപ്പിക്കുന്നത്. ഹാക്കര്‍മാര്‍ പ്രധാനമായും വിന്‍ഡോസ് 8, 8.1, 10, വിന്‍ഡോസ് സെര്‍വര്‍ തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയാണ് ആക്രമിക്കുന്നത്. പുതുതായി വികസിപ്പിച്ചെടുക്കുന്ന ആന്റി-വൈറസ് സോഫ്റ്റ്വെയര്‍ മെയില്‍ സ്കാന്‍ ചെയ്ത് ക്ഷുദ്ര ഉള്ളടക്കം ഉടന്‍ കണ്ടെത്തി വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.
RELATED ARTICLES

Most Popular

Recent Comments