Wednesday, April 9, 2025
HomeNewsകാര്‍ട്ടൂണിസ്റ്റ് ബി. ജി. വര്‍മ്മ അന്തരിച്ചു.

കാര്‍ട്ടൂണിസ്റ്റ് ബി. ജി. വര്‍മ്മ അന്തരിച്ചു.

കാര്‍ട്ടൂണിസ്റ്റ് ബി. ജി. വര്‍മ്മ അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബി. ജി. വര്‍മ്മ അന്തരിച്ചു. 75 വയസ്സായിരുന്നു. ത്രിപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. ശങ്കേഴ്സ് വീക്കിലിയില്‍ ശങ്കറിനൊപ്പം ഏറെക്കാലം കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു . ഒ.വി. വിജയന്‍ , എടത്തട്ട നാരായണന്‍, സി .പി. നാരായണന്‍ തുടങ്ങിയ പ്രഗത്ഭരെല്ലാം സഹപ്രവര്‍ത്തകരായിരുന്നു.
ശങ്കേഴ്സ് വീക്ക് ലിയില്‍ സി.പി. നാരായണന്‍റെ പ്രശസ്തമായ ‘ the man of the week’ കോളത്തിന്റെ കാരിക്കേച്ചറിസ്റ്റായി ശ്രദ്ധേയനായി. അടിയന്തിരാവസ്ഥയില്‍ ശങ്കേഴ്സ് വീക്ക് ലി നിര്‍ത്തിയപ്പോള്‍ ശങ്കറിനൊപ്പം ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ് രൂപീകരണത്തില്‍ പങ്കാളിയായി. തുടര്‍ന്ന് ദീര്‍ഘകാലം CBT യിലായിരുന്നു. കറാച്ചിയില്‍ ജനിച്ച്‌ ദില്ലി തട്ടകമാക്കിയ BG വര്‍മ്മ നിരവധി പുരസ്കാരങ്ങളും നേടി.
ദില്ലി കേരളാ സ്കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഗായത്രി വര്‍മ്മയാണ് ഭാര്യ. മക്കള്‍ – ജീവന്‍, കല. സംസ്ക്കാരം ഇന്ന് വൈകിട്ട് 8 മണിക്ക് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍.
RELATED ARTICLES

Most Popular

Recent Comments