Saturday, November 23, 2024
HomeKeralaഗ്യാസ് സിലിണ്ടര്‍ ഹാന്‍ഡിലില്‍ കുടുങ്ങിയ കുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

ഗ്യാസ് സിലിണ്ടര്‍ ഹാന്‍ഡിലില്‍ കുടുങ്ങിയ കുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

ഗ്യാസ് സിലിണ്ടര്‍ ഹാന്‍ഡിലില്‍ കുടുങ്ങിയ കുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
മുക്കം: ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയിൽ കുടുങ്ങിയ രണ്ട് വയസുകാരിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.ചെറുവാടി പറയങ്ങാട് വീട്ടിൽ ലിനീഷ് കുഞ്ഞാലിയുടെ മകൾ അയറിൻ ആമിനയെയാണ് മുക്കത്ത് നിന്നെത്തിയ അഗ്‌നിശമന സേനാ സംഘം രക്ഷപ്പെടുത്തിയത്. കട്ടർ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് സിലിണ്ടറിന്റെ ഹാന്റിൽ മുറിച്ച് മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയുടെ അരക്ക് താഴെ പൂർണ്ണമായും ഹാന്റിലിനുള്ളിൽ താഴ്ന്നു പോയിരുന്നു. വീട്ടുകാരുംനാട്ടുകാരും ഏറെ ശ്രമിച്ചിട്ടും കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാതായതോടെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.ചൊവ്വാഴ്‌ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.കെ.മുരളീധരൻ, ലീഡിംങ്ങ് ഫയർമാൻ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ,ഫയർമാന്മാരായ വിജീഷ് കുമാർ, റാഷിദ്, ബിനീഷ് കുമാർ, ഡ്രൈവർ കെ.കെ.നന്ദകുമാർ, ഹോം ഗാർഡ് ചാക്കോ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
RELATED ARTICLES

Most Popular

Recent Comments