Thursday, May 15, 2025
HomeNewsബാഹുബലി ഡാ...' എന്ന് ആക്രോശിച്ചെത്തിയ യുവാവ് തിയറ്ററിന് മുന്നിലെ പത്തോളം വാഹനങ്ങള്‍ തകര്‍ത്തു.

ബാഹുബലി ഡാ…’ എന്ന് ആക്രോശിച്ചെത്തിയ യുവാവ് തിയറ്ററിന് മുന്നിലെ പത്തോളം വാഹനങ്ങള്‍ തകര്‍ത്തു.

ബാഹുബലി ഡാ...' എന്ന് ആക്രോശിച്ചെത്തിയ യുവാവ് തിയറ്ററിന് മുന്നിലെ പത്തോളം വാഹനങ്ങള്‍ തകര്‍ത്തു.

ജോണ്‍സണ്‍ ചെറിയാന്‍.
അഞ്ചല്‍ : ടിക്കറ്റുമായി തിയറ്ററില്‍ എത്തിയിട്ടും ‘ബാഹുബലി’ കാണാന്‍ കഴിയാതിരുന്നതിന്‍റെ മനോവിഷമത്തില്‍ യുവാവ് പത്തോളം വാഹനങ്ങളും തിയേറ്ററിന്‍റെ ഗേറ്റും   അടിച്ചു തകര്‍ത്തു. ‘ബാഹുബലി ഡാ…’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിയ്ക്കെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. തിങ്കളാഴ്ച രാത്രി 10.30 തോടെ അഞ്ചലിലെ അര്‍ച്ചന തിയേറ്ററിന് മുന്നിലായിരുന്നു സംഭവം.
തിയേറ്ററിന് മുന്നില്‍ നിന്നും മുക്കട ജങ്ഷന്‍ വരെയുള്ള 100 മീറ്റര്‍ ദൂരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള പത്തോളം വാഹനങ്ങളാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. 
RELATED ARTICLES

Most Popular

Recent Comments