Saturday, November 23, 2024
HomeKeralaഇന്നോവ ടൂറിംഗ് സ്‌പോര്‍ട് വിപണിയില്‍.

ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് വിപണിയില്‍.

ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് വിപണിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ടയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോറിന്റെ പുതിയ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് നിരത്തിലിറങ്ങി. എസ്‌യുവി എന്നതുപോലെ ആകര്‍ഷകമായ എംപിവിയാണ് ടൂറിംഗ് സ്‌പോര്‍ട്. ഊര്‍ജം തുളുമ്പുന്ന പുറംമോടിയും ആകര്‍ഷകമായ ഇന്റീരിയറും മികച്ച സുരക്ഷയും മികവുറ്റ പ്രകടനവുമാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ പ്രത്യേകത. സവിശേഷമായ സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ടതാകും ഈ പുതിയ വാഹനം.ആകര്‍ഷകമായ രൂപകല്‍പ്പനയാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് ഗ്രില്ലും സ്‌മോക്ഡ് ക്രോം ഹെഡ്‌ലാംപുകളും ഫ്രണ്ട് ബംപര്‍ സ്‌പോയിലറും പ്രത്യേകമായൊരു ആകര്‍ഷകത്വം നല്കുന്നു. സീറ്റുകളിലെ ചുവന്ന തയ്യലുകളും കണ്‍സോള്‍ ബോക്‌സും ചുവന്ന ഇല്യൂമിനേഷനുള്ള കോംബിമീറ്ററും പ്രത്യേകതയാണ്. പുതിയ വൈല്‍ഡ്ഫയര്‍ (റെഡ്), വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നിവയാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ നിറങ്ങള്‍. ഇന്നോവ ക്രിസ്റ്റയ്ക്കു തുല്യമായ പ്രകടനം കാഴ്ച വയ്ക്കുന്ന പുതിയ ടൂറിംഗ് സ്‌പോര്‍ട് രണ്ട് തരം ഡീസല്‍ എഞ്ചിനുകളിലും പെട്രോള്‍ എഞ്ചിനിലും ലഭ്യമാണ്.
2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സീക്വന്‍ഷ്വല്‍ ഷിഫ്റ്റുമുണ്ട്. എന്നാല്‍, 2.4 ഡീസല്‍ എഞ്ചിന്‍ മോഡലില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉള്ളത്. പെട്രോള്‍ വേരിയന്റില്‍ 2.7 ലിറ്റര്‍ എഞ്ചിനും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സീക്വന്‍ഷ്വല്‍ ഷിഫ്റ്റും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണുള്ളത്. പുതിയ മാറ്റ് ബ്ലാക്ക് അലോയ് വീലുകള്‍, മുന്നിലേയും പിന്നിലേയും ബംപറുകളില്‍ ക്രോം ഇന്‍സര്‍ട്ടോടുകൂടിയ ബ്ലാക്ക് സ്‌പോയിലറുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ക്രോം ഇന്‍സര്‍ട്ടോടുകൂടിയ റോക്കര്‍ മോള്‍ഡ്, പ്രീമിയം ബ്ലാക്ക് റിയര്‍ ഡോര്‍ ഗാര്‍ണിഷ് എന്നിവ പ്രത്യേകതയാണ്.
3 ഡി ഡിസൈന്‍ കോംബിനേഷന്‍ മീറ്റര്‍, വലിപ്പമേറിയ ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ബ്ലാക്ക്‌വുഡില്‍ ചുവന്ന തയ്യലോടു കൂടിയ സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനലില്‍ സവിശേഷമായ റെഡ്‌വുഡ് പാറ്റേണ്‍, സീറ്റുകള്‍, കണ്‍സോള്‍ ബോക്‌സ്, ഷിഫ്റ്റ് ലിവര്‍ ബൂട്ട്, പാര്‍ക്കിംഗ് ബ്രേയ്ക്ക് ബൂട്ട് എന്നിവയില്‍ ചുവന്ന തയ്യലുകള്‍ എന്നിവ ആകര്‍ഷകമാണ്. പുതുമകളോടെ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് പുറത്തിറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡയറക്ടറും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍. രാജ പറഞ്ഞു.
2005ല്‍ പുറത്തിറക്കിയ കാലം മുതല്‍ ടയോട്ട ഇന്നോവ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ ഈ പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകുന്നു. ഇതേ ബ്രാന്‍ഡ് പെരുമയും സവിശേഷമായ സ്‌റ്റൈലുമായി എംപിവിയുടെ സുഖസൗകര്യങ്ങളും എസ്‌യുവിയുടെ ആകര്‍ഷണീയതയും ചേര്‍ന്നതാണ് പുതിയ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട്. സ്‌റ്റൈലിംഗിനും ആകര്‍ഷണീയതയ്ക്കും ഏറെ പ്രാധാന്യം നല്കുന്നതാണ് പുതിയ കാര്‍.
RELATED ARTICLES

Most Popular

Recent Comments