Monday, November 25, 2024
HomeNewsഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ പുതിയ കൈക്കാരന്‍മാരെ തെരഞ്ഞെടുത്തു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ പുതിയ കൈക്കാരന്‍മാരെ തെരഞ്ഞെടുത്തു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ പുതിയ കൈക്കാരന്‍മാരെ തെരഞ്ഞെടുത്തു.

സ്റ്റീഫന്‍.
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ 2017- 18 വര്‍ഷത്തേയ്ക്കുള്ള കൈക്കാരന്‍മാരെ തെരഞ്ഞെടുത്തു. പ്രൊഫ. സണ്ണി ജേസഫ് നടുവീട്ടില്‍ (ഉഴവൂര്‍ കര), ജോണ്‍ വിരുത്തിയില്‍ (പെരുന്താനം കര), ഫിലിപ്പ് വേലിക്കെട്ടേല്‍ (കുറിച്ചിത്താനം കര) എന്നിവരാണ് പുതിയ കൈക്കാരന്‍മാര്‍. സ്ഥാനമൊഴിയുന്ന കൈക്കാരന്‍മാരായ മത്തായി മുടക്കിച്ചാലില്‍, ബേബി വടക്കേഎടാട്ടുകുന്നേല്‍, ജോസഫ് കുന്നുംപുറത്ത് എന്നിവരുടെ മികച്ച സേവനങ്ങള്‍ക്ക് വികാരി റവ.ഫാ. തോമസ് പ്രാലേല്‍ കൃതജ്ഞത അര്‍പ്പിച്ചു. വാര്‍ഷിക കണക്കുകള്‍ പള്ളിയുടെ അകൗണ്ടന്റ് മാത്യൂ ജോസഫ് മുടീക്കുന്നേല്‍ അവതരിപ്പിച്ചു. പൊതുയോഗം പാസാക്കി. ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപം ഹാള്‍ നിര്‍മ്മിക്കുന്നതിന് പൊതുയോഗം അനുവാദം നല്‍കി. കഴിഞ്ഞ പോതുയോഗത്തില്‍ ചര്‍ച്ചചെയ്ത് തുടര്‍ന്ന വിവിധ കൂടാര യോഗ വാര്‍ഡുകളിലെ ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ പള്ളിക്കവലയില്‍ ഏറ്റവും മനോഹരമായ രീതിയില്‍ ഷോപ്പിംഗ് കോംപ്ലെക്‌സ് നിര്‍മ്മിക്കുന്നതിനും പൊതുയോഗം ഐകകണ്‌ഠേന അനുവാദം നല്‍കി. ഹയര്‍സെക്കന്ററി ഗ്രൗണ്ട് വെള്ളക്കെട്ടില്ലാതെ ഏതുകാലാവസ്ഥയിലും മത്‌സര സജ്ജമാക്കുന്നതിനായി ഗ്രൗണ്ട് പുനര്‍നിര്‍മ്മിക്കണമെന്ന് പൊതുയോഗത്തില്‍ അഭിപ്രായ സമന്വയമുണ്ടായി.
സിറിയക്ക് വേലിക്കെട്ടേല്‍, ഫാ. ജിബിന്‍ പാറടിയില്‍, ജോസ് തൊട്ടിയില്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, കുരുവിള കളപ്പുരയ്ക്കല്‍, ജോസ് അഞ്ചക്കുന്നത്ത്, തോമസ് പന്തിരിയില്‍, സൈമണ്‍ ചീക്കപ്പാറയില്‍, രാജു കല്ലടയില്‍, റെജി പുതുപ്പറമ്പില്‍, സണ്ണി തോട്ടിയില്‍, സണ്ണി വെട്ടുകല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.
RELATED ARTICLES

Most Popular

Recent Comments