ജോണ്‍സണ്‍ ചെറിയാന്‍.
ലോകസിനിമയോട് കിടപിടിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്കും സാധിക്കുമെന്ന് ചങ്കൂറ്റത്തോടെ ഇനി ഉറപ്പിച്ച് പ്രഖ്യാപിക്കാം. ലോകത്തിലെ ഏറ്റവും അംഗീകൃതമായ ചാനലായ ബിബിസി ബാഹുബലി2 വിനെക്കുറിച്ച് ഒരു ന്യൂസ് വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്ഈ ഇന്ത്യന്‍ സിനിമാ അത്ഭുതത്തെ വാഴ്ത്തി ബിബിസി പ്രത്യേക പരിപാടി തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ ഈ പരിപാടി നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബാഹുബലി ടീം ലണ്ടനിലെത്തുകയും അവിടെ അവര്‍ക്കായി സ്‌പെഷ്യല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബിബിസി പരിപാടിയില്‍ രാജമൗലിയുമായും അനുഷ്‌ക ഷെട്ടിയുമായുള്ള അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഫാന്റസി ഇതിഹാസമെന്നും എക്കാലത്തെയും വിജയചിത്രമെന്നുമാണ് ബാഹുബലിയെ ബിബിസി വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ തങ്ങള്‍ക്ക് ശക്തരായ നായക കഥാപാത്രങ്ങളേറെയുണ്ടെന്നും എന്നാല്‍ ബാറ്റ്മാന്‍ , സൂപ്പര്‍മാന്‍ പോലുള്ള നായകന്മാരില്‍ ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നും ബിബിസി അഭിമുഖത്തില്‍ രാജമൗലി വെളിപ്പെടുത്തി.അത്തരം കഥാപാത്രങ്ങളെ ആസ്വദിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടെ സംസ്‌കാരത്തില്‍ വേരുള്ള നായകന്മാരെ ആവശ്യമാണെന്നും രാജമൗലി പറയുന്നു. ഇന്ത്യന്‍ സിനിമാവ്യവസായത്തിന്റെ ശക്തമായ മസില്‍ വെളിപ്പെടുത്തുന്ന സിനിമയാണിതെന്നാണ് ഗാര്‍ഡിയന് വേണ്ടി സിനിമാ നിരൂപണം നടത്തുന്ന മൈക്ക് മാക് കാഹില്‍ ബാഹുബലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.