ജോണ്‍സണ്‍ ചെറിയാന്‍.
പുതിയൊരു സംവിധാനവുമായി വാട്സ്ആപ്പ് എത്തുന്നു. വാട്‌സ്ആപ്പില്‍ ഇഷ്ടപ്പെട്ട ചാറ്റുകള്‍ ചാറ്റ് ടാബില്‍ മുകളിലായി പിന്‍ ചെയ്യാനുള്ള സംവിധാനവുമായിട്ടാണ് ഇത്തവണ വാട്‌സ്ആപ്പ് എത്തുന്നത്. സ്ഥിരമായി ചാറ്റ് ചെയ്യുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ പിന്‍ ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തില്‍ പിന്‍ ചെയ്യാവുന്നതാണ്. ആന്‍ഡ്രോയ്ഡ് ബീറ്റ 2.17.162, 2.17.163 പതിപ്പുകളിലാണ് ഈ അപ്‌ഡേഷന്‍ എത്തിയിരിക്കുന്നത്.
പിന്‍ ചെയ്യാനുദ്ദേശിക്കുന്ന ചാറ്റില്‍ ലോങ് പ്രസ് ചെയ്താല്‍ ഡിലീറ്റ്, മ്യൂട്ട്, ആര്‍ക്കൈവ് എന്നിവയ്‌ക്കൊപ്പം ‘പിന്‍’ ഓപ്ഷനും കാണാനാകും. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ചാറ്റ് ഏറ്റവും മുകളില്‍ പിന്‍ ചെയ്യപ്പെടുന്നത്. പിന്നീട് വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ പിന്‍ ചെയ്ത ചാറ്റുകളാകും ആദ്യം കാണുക. മറ്റു ചാറ്റുകളില്‍ പുതിയ സന്ദേശങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും പിന്‍ ചെയ്ത ചാറ്റുകള്‍ മുകളില്‍ തന്നെ നിലനില്‍ക്കും.