Saturday, April 26, 2025
HomeKeralaക്യാഷ് ബാക്ക് ഓഫറുമായി ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍.

ക്യാഷ് ബാക്ക് ഓഫറുമായി ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍.

ക്യാഷ് ബാക്ക് ഓഫറുമായി ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:ക്യാഷ് ബാക്ക് ഓഫറുമായി ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍. ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും പിക്‌സല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കുമെന്ന് ഗാഡ്ജറ്റ് നൗ റിപ്പോര്‍ട്ട് പറയുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐയായി ഫോണ്‍ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. 31നുള്ളില്‍ ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്കാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് വില്‍പ്പന കുറഞ്ഞുപോയ പിക്‌സല്‍ യൂണിറ്റുകളുടെ വില്‍പ്പന കൂട്ടുവാനാണ് ഗൂഗിള്‍ ശ്രമം.
ഗൂഗിള്‍ പിക്‌സല്‍ 32 ജിബി ഫോണിന് വില 57,000 രൂപയാണ്. ഗൂഗിള്‍ പിക്‌സല്‍ 128 ജിബി ഫോണിന് 67,000 രൂപയുമാണ് വില. പിക്‌സല്‍ എക്‌സ്എല്ലിന്റെ കാര്യത്തിലേക്ക് വന്നാല്‍ 128 ജിബി മോഡലിന് 76,000 രൂപയും, 32 ജിബിക്ക് 67,000 രൂപയുമാണ് വില. ഈ വിലകളിലാണ് ക്യാഷ് ബാക്ക് ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിക്‌സല്‍ ഫോണ്‍ വാങ്ങുന്ന ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് 90 ദിവസത്തിനുള്ളില്‍ ക്യാഷ് ബാക്ക് നടക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്.
RELATED ARTICLES

Most Popular

Recent Comments