Sunday, November 24, 2024
HomeCinemaഭിന്നശേഷിക്കാർക്കായി കാനഡായിൽ നിന്നൊരു ഹ്രസ്വ ചിത്രം - "യൂ വിൽ മെയ്ക്ക് ഇറ്റ്".

ഭിന്നശേഷിക്കാർക്കായി കാനഡായിൽ നിന്നൊരു ഹ്രസ്വ ചിത്രം – “യൂ വിൽ മെയ്ക്ക് ഇറ്റ്”.

ഭിന്നശേഷിക്കാർക്കായി കാനഡായിൽ നിന്നൊരു ഹ്രസ്വ ചിത്രം - "യൂ വിൽ മെയ്ക്ക് ഇറ്റ്".

ജയ ്‌സണ്‍ മാത്യൂ.
 എപ്പോഴും എവിടെയും ഒന്നാമതെത്താനുള്ള ത്വരയിൽ സ്വന്തം നിഴലിനെപ്പോലും തിരിഞ്ഞു നോക്കാൻ സമയമില്ലാത്ത ഈ ലോകത്ത്, ഇരുളടഞ്ഞു പോയേക്കാവുന്ന ജീവിതത്തിൽ നിന്നും സ്വന്തം മകനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഒരച്ഛന്റെയും, അവരുടെ ആത്മബന്ധത്തിന്റെയും ആർദ്രമായ ലോകം നമുക്കു മുന്നിൽ തുറന്നു വയ്ക്കുകയാണ് “ശ്രീജിത്ത് ശ്രീ” സംവിധാനം ചെയ്ത “യു വിൽ മെക്ക് ഇറ്റ് ” എന്ന ഹൃസ്വചിത്രം. ഈ ലോകത്തെ കോടാനുകോടി വരുന്ന ഭിന്നശേഷി ക്കാർക്കായിട്ടാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ ചിത്രം കാൽഗരിയിൽ സ്ഥിരതാമസമാക്കിയ കനേഡിയൻ മലയാളി ശ്രീജിത്ത് ശ്രി സമർപ്പിച്ചിരിക്കുന്നത്.
ജൻമനാ അന്ധനായ സാം എന്ന കുട്ടിയുടെ സംഗീതത്തോടുള്ള അർപ്പണബോധവും എല്ലാത്തിനും തണലായി അവനു വേണ്ടി ജീവിച്ച അവന്റെ അച്ഛനും, വലം കൈയ്യായി കൂടെയുണ്ടായിരുന്ന അമർ എന്ന സുഹൃത്തുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അച്ഛന്റെയും അമറിന്റെയും പിന്തുണയും പ്രോത്സാഹനവുമാണ് സാമിനെ സംഗീത ലോകത്തെ അഗ്രഗണ്യനാക്കി മാറ്റുന്നത്. സാമിനു താങ്ങായി, മാർഗ്ഗദർശിയായി അവന്റെ അച്ഛൻ ഉണ്ടായിരുന്നതു പോലെ, ഒരപകടത്തിൽ കാലുകൾ തളർന്നു പോയ ഹോക്കിതാരം കൂടിയായ അമറിന് വീണ്ടും കളിക്കളത്തിലേക്ക് വിജയകരമായി തിരിച്ചെത്താൻ സാം ആണ് സഹായിയായുണ്ടായത്.
ന്യൂനതകളോട് പടവെട്ടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വന്ന് ജീവിതവിജയം നേടിയ Terry Fox, Nick Vijicic പോലുള്ളവരുടെ ജീവിതങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കനേഡിയൻ മലയാളിയും രണ്ടു മലയാള ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെ തന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന യുവ നടൻ കൂടിയായ ശ്രീജിത്ത് ഈ ഹൃസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്.
അച്ഛന്റെ വേഷം ചെയ്ത മധു മേനോനും, ജോർജിനെ അവതരിപ്പിച്ച രാജേഷ് വാര്യരും, അമറിനെ അവതരിപ്പിച്ച അമറും, വില്ലനായി വന്ന് നായകന്റെ സുഹൃത്തായി മാറിയ രഞ്ജിത്തും, അമറിന്റെ അച്ഛൻ കഥാപാത്രം ചെയ്ത ഗുർപ്രീത്, മ്യൂസിക്ക് ടീച്ചറെ അവതരിപ്പിച്ച തോമസ്, സാമിന്റെ കുട്ടിക്കാലത്തെ സഹപാഠികളെ അവതരിപ്പിച്ച ദേവാനഷ്, ദേവാഷിഷ്, അഖിൽ തുടങ്ങി അഭിനയിച്ച എല്ലാവരും തന്നെ അവരവരുടെ കഥാപാത്രം വളരെ മികവോടെയാണ് ചെയ്തിരിക്കുന്നത്.
ഈ ലോകത്തെ ഒട്ടനവധി വരുന്ന ഭിന്നശേഷിക്കാർക്ക് ജീവിതവിജയം നേടാൻ, അവരുടെ സ്വപ്നങ്ങൾക്ക് വെളിച്ചം പകരാൻ നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന നൻമയുടെ സന്ദേശമാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.
‘ഇൻക ക്രിയേഷൻസിന്റെ’ ബാനറിൽ ശ്രീജിത്ത് ശ്രീ, മധുമേനോൻ ,രാജേഷ് വാര്യർ, രഞ്ജിത് ചക്കുങ്ങൽ എന്നിവർ ചേർന്നാണ് “YOU WILL MAKE IT” അണിയിച്ചൊരുക്കിയത്. അഭിനയം മാത്രമല്ല തിരക്കഥയും സംവിധാനവും കൂടി തനിക്കു വഴങ്ങുമെന്ന് നിസ്സംശയം തെളിയിച്ചിരിക്കുകയാണ് ഇതിലെ നായക കഥാപാത്രമായ സാമിനെ അവതരിപ്പിച്ച ശ്രീജിത്ത്. സാമിന്റെ ബാല്യകാലം അവതരിപ്പിച്ച ആയുഷ്, ശ്രീജിത്തിന്റെ മകനാണ്. അതിഭാവുകത്വം ഏതുമില്ലാതെ വളരെ തൻമയത്വത്തോടെ ഈ വേഷം തന്റെ കൈകളിൽ ഭദ്രമാക്കിയ ഈ കൊച്ചു മിടുക്കൻ ഇതിനകം തന്നെ പ്രേഷക ശ്രദ്ധ നേടിക്കഴിഞ്ഞു, നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ആയുഷ് അച്ഛനെപ്പോലെ തന്നെ മലയാള സിനിമക്കൊരു വാഗ്ദാനമാണ്. അച്ഛനും , മകനും സിനിമാ ലോകത്ത് സജീവമാകുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം !!!
ഈ ചിത്രത്തിന്റെ അണിയറ ശിൽപികൾ
Artists – Sreejith Sree, Madhu Menon, Rajesh Warrier, Ranjith Chakkingal, Ayush Sreejith, Amar Kooner, Gurpreet Singh, Manoj Somanathan, Narendran, Reji Abraham, Garnihal, Sunil Sharma, Krishan Goil, Aiswarya Madhu, Aiswarya Sreejith, Arushi Rajesh, Sam irec, Kenny Nayota, Susan Binoy, Thomas, Devanush, Devasish, Akhil, Robin
Camera – Niju George.
Music – Jerry Varghese.
(Mizhinuranju Song) Music – George Mathew Cheriyath, Lyrics – Godwin Victor Kadavoor and Singer – Chithra Chechi.
Narration – Leena Rajeev. Ajay Thundathil – (PRO INDIA) , Jaison Mathew – (PRO Canada), Narration Script-Mohamed Rafeeq, Shahidha Rafeeq, Jimmy Joy.4532
RELATED ARTICLES

Most Popular

Recent Comments