Friday, February 6, 2026
HomePoemsവിഷം. (കവിത)

വിഷം. (കവിത)

വിഷം. (കവിത)

ഉപേഷ് പെരുവള്ളൂർ. (Street Light fb group)
സത്ചിന്തങ്ങളുടെ
വിള നിലങ്ങളില്‍
വര്‍ഗീയ വിഷം
വിതക്കും വിഴുപ്പുകളേ..
അരുത് നിങ്ങളീ
വൈവിധ്യങ്ങളുടെ
സമരാങ്കണത്തില്‍
വിഷ വിത്തുകള്‍
നട്ട് വളര്‍ത്തുവാന്‍
ശ്രമിക്കരുത്..
ഇവിടെ എനിക്കുണ്ട്
ഒരു മതം മനുഷ്യനെ
മനുഷ്യനായ് കാണും
മതേതരത്വം!
നിത്യം തളിര്‍ത്തു
പൂവിടും സംഭാവന അരുത്,
അരുത് നിങ്ങളീ വൈവിധ്യങ്ങളുടെ
സമരാങ്കണത്തില്‍
വിഷ വിത്തുകള്‍ വൃഥാ
നട്ട് വളര്‍ത്തുവാന്‍
ശ്രമിക്കരുത്…..
RELATED ARTICLES

Most Popular

Recent Comments