Thursday, April 17, 2025
HomeCinemaസായ് പല്ലവിയുടെ സഹോദരിയും ഇനി അഭിനയരംഗത്ത്.

സായ് പല്ലവിയുടെ സഹോദരിയും ഇനി അഭിനയരംഗത്ത്.

സായ് പല്ലവിയുടെ സഹോദരിയും ഇനി അഭിനയരംഗത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
2015-ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷകരുടെ മനസ്സ്‌ കീഴടക്കിയ മലർ എന്ന കോളേജ്‌ അധ്യാപികയുടെ വേഷമണിഞ്ഞ സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും ഇനി അഭിനയരംഗത്തേയ്ക്ക്.
കാര എന്ന ഒരു ഹ്രസ്വ ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തെത്തിയിരിക്കുന്നത്. അജിത് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിൽ ഒരു ബൈക്ക് റൈഡറായാണ് പൂജ എത്തുന്നത്. കതിരും പൂജയ്ക്കൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് ഇരുവരും കണ്ടു മുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കാര എന്ന ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ചിത്രം കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്യുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments