Saturday, November 23, 2024
HomeNewsഉള്ളടക്കം നിരീക്ഷിക്കുന്നതിന് ഫേസ്ബുക്ക് 3000പേരെ പുതിയതായി നിയമിക്കുന്നു.

ഉള്ളടക്കം നിരീക്ഷിക്കുന്നതിന് ഫേസ്ബുക്ക് 3000പേരെ പുതിയതായി നിയമിക്കുന്നു.

ഉള്ളടക്കം നിരീക്ഷിക്കുന്നതിന് ഫേസ്ബുക്ക് 3000പേരെ പുതിയതായി നിയമിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ പല വീഡിയോകളും ദിനംപ്രതി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍, ഇതിനൊക്കെ നിയന്ത്രണം വരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം.
ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കുകയാണ്. 3000പേരെയാണ് പുതിയതായി നിയമിക്കുന്നത്. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് തീരുമാനം. പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ ആളുകളെ നിയമിക്കുന്നുവെന്ന വിവരം സുക്കര്‍ബര്‍ഗാണ് അറിയിച്ചത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതുമുതല്‍ നിരവധി പരാതികളാണ് കമ്ബനിക്കെതിരെ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം വരെ ലൈവായി ചിത്രീകരിക്കുന്നു. തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.
RELATED ARTICLES

Most Popular

Recent Comments