Monday, May 12, 2025
HomePoemsരാധാ വിരഹം. (കവിത)

രാധാ വിരഹം. (കവിത)

രാധാ വിരഹം. (കവിത)

ഷിജി അനൂപ്. (Street Light fb group)
അകലുവാൻ വയ്യെന്റെ കണ്ണാ
അകതാരിൽ നിറയുന്ന കദനത്തിലും
അകലാൻ വെമ്പുന്ന സ്വപനങ്ങൾ
കൊരുത്തൊരു മാല്യമൊരുക്കണം
അറിഞ്ഞിട്ടു മറിയാതെ പോയ
കണ്ടിട്ടും കാണാതെ പോയൊരെൻ
നഷ്ടങ്ങൾക്കു മേലണിയിക്കുവാൻ
അറിയാതെ നീയരികിലെത്തും
അഴലിന്റെ തീരത്ത് ഏകയാണീ സഖി
അറിയുന്നുവോ നീയെന്റെ മാധവാ
അറിയാതെ പോയൊരനുരാഗമൊന്നെന്നെ
അണിയിക്കൂ നീയെന്റെ മാധവാ

 

RELATED ARTICLES

Most Popular

Recent Comments