Wednesday, May 28, 2025
HomePoemsനല്ലപാതി . (കവിത)

നല്ലപാതി . (കവിത)

ഷാബി.  (Street Light fb group)
നിദ്രയിൽ ഞാൻ കാണുന്ന…. സ്വപ്നങ്ങളെല്ലാം പെണ്ണേ…
നിന്നെകുറിച്ചാണെങ്കിൽ…
ഈ ആയുസ്സു മുഴുവനും
ഉറങ്ങാനാണെനിക്കിഷ്ടം…
നിന്റെയാ ഇടതൂർന്നു നീണ്ട… കാർക്കൂന്തലിൻ മാസ്മരിക ഗന്ധമാണെനിക്കി…
ന്നേറെപ്രിയതരം..
വശ്യസുന്ദരമാം നിൻ അധര
പുടത്തിൻ ചുംബന പുഷ്പങ്ങളാ- ലുണരണമെന്റെ..
ഓരോ ദിനാരംഭങ്ങളും സഖീ..
നിത്യവും കണി കണ്ടുണരണം. എനിക്കാ താമരപ്പൂ വദനഭംഗിയും…
എന്റെ സങ്കടക്കടലിലൊരു…
സാന്ത്വന നൗകയായ്…
മക്കൾക്ക് വഴികാട്ടിയാമമ്മയായ് സ്നേഹത്തിൻ തണലായ്…
ജീവിതത്തിൻ അന്ത്യയാമങ്ങളിൽ
ഇടറുമെൻ പാദങ്ങളെ താങ്ങുവാൻ
കരുത്തുറ്റ കരങ്ങളായ്…
നീയില്ലാതപൂർണ്ണമീ ജന്മമെന്നാ..
കയാൽ വേണമെന്നാളുമെൻ
കൂട്ടിനായ് നീ കൂടെയോമലേ….

 

RELATED ARTICLES

Most Popular

Recent Comments