Wednesday, April 9, 2025
HomeCinemaപ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു.

പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു.

പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പ്രിയദർശൻറെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു. പതിനെട്ട് വർഷത്തിന് ശേഷമാണ് മൂവരും സിനിമയിൽ ഒരുമിക്കുന്നത്. 1999ൽ പുറത്തിറങ്ങിയ മേഘം എന്ന പ്രിയദർശൻ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും അഭിനയിച്ചിരുന്നു.
പുതിയ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരക്കഥാ ജോലികൾ പുരോഗമിക്കുന്നു. ഇതോടൊപ്പം മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രത്തിൻറെ പണികളും നടക്കുകയാണ്. ആദ്യം തിരക്കഥ പൂർത്തിയാവുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രിയദർശൻ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ അവസാനം സംവിധാനം ചെയ്തത് ഒപ്പം എന്ന ചിത്രമായിരുന്നു. ബോക്സോഫീസിൽ വലിയ വിജയം നേടാൻ ഒപ്പത്തിനായി.
RELATED ARTICLES

Most Popular

Recent Comments