Wednesday, November 27, 2024
HomeLiteratureഉണ്ണി എന്റെ ഉണ്ണി. (കഥ)

ഉണ്ണി എന്റെ ഉണ്ണി. (കഥ)

ഉണ്ണി എന്റെ ഉണ്ണി. (കഥ)

സാലി (കാത്തു).
ഇനി ബെല്‍ട്ടു അഴിചോളൂ സുമേ,ഏട്ടൻ പറഞ്ഞു ,
വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞു ഏറെ നേരത്തെ ഇരുപ്പാണ് കാലൊക്കെ മരവിച്ചപോലെ.
അമ്മേ ഒന്ന് ഇത്തിരി മാറി നിന്നെ . ഞാന്‍ ആ പെട്ടിഒന്നെടുക്കട്ടെ അപ്പു നിലക്ക് , എല്ലാരും ഇറങ്ങട്ടെ ,,,നമുക്ക് പതുക്കെ ഇറങ്ങാം,,
ശരി അച്ഛാ ,ഇവനായിരുന്ന കുറച്ചു അനുസരണ കേടു ഉണ്ടായിരുന്നതു ,ഉണ്ണി പോയതില്‍ പിന്നേ അവന്‍ അനുസരണ ശീലമുള്ള കുട്ട്ടിയായി മാറി കഴിഞ്ഞു ,അച്ഛന്‍ പറയുന്നതെന്തും അവന്‍ അനുസരിക്കാന്‍ പഠിച്ചു കഴിഞ്ഞു .ഉണ്ണിയുടെ വിയോഗം ഞങ്ങളെ അറിയിക്കരുതെന്ന് അവന്‍ നിനചിരിക്കും .
എല്ലാവരും ഇറങ്ങുന്നത് താൻ സാകുതം നോക്കിയിരുന്നു.ചിന്തകള്‍ക്ക് കടിഞാണി ല്ല ,,അതങ്ങനെ പായുകയാണ് തളര്‍ച്ച ഇല്ലാത്ത കുതിരയെയ്പോലേ ,എങ്കിലും ഈശ്വര ,എന്റെ ഉണ്ണി അവനില്ലാതെയുള്ള ഒരു യാത്ര അത് വേണ്ടിയ്യിരുന്നില്ല ,,ഞാനും അവിടെ കിടന്നു തന്നേ അവസാനിച്ചാല്‍ മതി യാ യിരുന്നു.
എന്തിനു ഈ ജീവിതം? എന്റെ കുട്ടി ഇല്ലാതെ എനിക്ക് എന്തിനീ ലോകം ? ശാപ ജന്മം . നാട്ടില നിന്നുള്ള അമ്മയുടെ നിര്‍ബന്ധം ,,അതായിരുന്നു ഇപ്പോള്‍ ഇങ്ങനേ ഒന്ന് വരേണ്ടി വന്നത് ,അതും അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷവും.
ഏട്ടൻ തുടർന്ന്ക്കൊണ്ടിരുന്നു.
സുമ നീ കേട്ടുവോ ? നിന്റെ അമ്മയാണ്എയർപോർട്ടിൽ വരുന്നത്.
. അമ്മ കണ്ണില്‍ എണ്ണ ഒഴിചു കാത്തിരിക്കുകയാണ്ന്നു നിക്ക് അറിയാലോ?
ശരിയാണ് പ്രായമായ അമ്മയാണ് എന്റെ ദുഃഖം മന്സില ളിപ്പിക്കണം അമ്മ വയസ്സായിരിക്കുന്നു താങ്ങാനുള്ള മനശക്തി ഉണ്ടായെന്നു വരില്ല ഇനി അതും സംഭവിച്ചാല്‍ ,,,,,,?ഒന്നും എതിര് പറഞ്ഞില്ല ,,അമ്മ എന്നെ കാണണം എന്ന് പറഞ്ഞപ്പോൾ തല്‍ക്ഷണം പുറപ്പെട്ടു ഇഷ്ട്ടണ്ടായിട്ടല്ല ,,,താന്‍ അനുഭവിക്കുന്ന വേദന ആ തളര്ന്ന ഹൃദയത്തിലും ഉണ്ടാവുമല്ലോ
അമ്മേ,, പതുക്കെ —-സൂക്ഷിച്ചു ,—വീഴല്ലേ അമ്മേ ,
,മകന്‍ കൈകളില്‍ കടന്ന് പിടിച്ചു ,,വേണ്ട അപ്പു അമ്മ സ്വയം നടക്കട്ടേ
.ശ്രീയട്ടന്‍ അമേരിക്കയിലെ എല്ലാ രീതികളും പഠിച്ചിരിക്കുന്നു.ചിലപ്പോള്‍ അതും എനിക്ക് വേദന ആവുമെന്ന് കരുതിയാവും ,, മനസ്സില്‍ കരുതി,ഉണ്ണി യായിരുന്നു താന്‍ ജോലികഴിഞ്ഞ് എത്തിയാലുടൻ അത് വേണോ അമ്മ ഇതു വേണോ എന്ന് പറഞ്ഞു തന്റെ പിന്നാലെ നടക്കുക പതിവ് . അത് പറഞ്ഞു ഞാന്‍ എപ്പോഴും കരയുമെന്ന് എട്ടന് നല്ലതുപോലെ അറിയാംഅപ്പോള്‍ അമ്മക്ക് ഇനിയും ഒരു വേദന വേണ്ടാന്ന് കരുതിയാവും ശ്രീയെട്ട്ടന്‍ അപ്പുവിനോട് കൈ വിടാന്‍ പറഞ്ഞത് .
ഇറങ്ങുന്നവരെ പുഞ്ചിരിച്ചുകൊണ്ട് യാത്ര അയക്കുന്ന എയര്‍ ഹോസ്സ്സിറ്റനു നന്ദി പറഞ്ഞു വെളിയിലിറങ്ങി .ഏട്ടന്‍ കസ്റംസ് ക്ളിയരന്സിനുള്ള കടലാസുകള്‍ എടുത്തു മുന്നോട്ടു നടന്നു അതും ഒരുതരത്തില്‍ കഴിഞ്ഞു.പെട്ടികള്‍ എടുക്കണം കാലുകള്‍ തളരുന്നു , മോനേ എവിടേ എങ്കിലും ,ഒരിടത്തു ഇരിക്കണം ,
എന്നെ ഒന്ന് പിടിക്ക് വയ്യ
വെള്ളം വേണോ ?അമ്മേ വേണ്ട ,,എനിക്ക് ഒന്നു ഇരുന്നാല്‍ മതി എന്നിട്ട് മക്കള്‍ പോയ്യി അച്ഛനെ സഹായിക്കു
ഉണ്ണി ഉണ്ടായിരുന്നെങ്കില്‍ അവന്‍ ഇപ്പോള്‍ എന്റെടുതൂന്നു മാറില്ലായിരുന്നു , അവന്‍ പറന്നു പോയ്യിരിക്കുന്നു ,,ദൈവം അവനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയിരിക്കുന്നു.ഞാന്‍ മക്കളേ ദൈവത്തെ ക്കാള്‍ ഉപരി സ്നേഹിച്ചതിന് ഈശ്വരന്‍ തന്ന ശിക്ഷ !,
എടുത്തോ നീ .എന്തിനു എന്നേമാത്രം ബാക്കി വെച്ചുനീ ?
അന്നു , ഞാന്‍ എന്റെ കുട്ടിയോട് എത്ര തവണ പറഞ്ഞതാണ് നാളെ നിന്റെ കൂട്ടുകാരുടേ കൂടെ പൊയ്ക്കൊള് ,പക്ഷെ ഇ ന്ന് വേണ്ട ,എന്തോ അന്ന് അത്ര പന്തികേട്‌ എനിക്ക് തോന്നിയില്ല എവിടെയോ ആപത്തു വരുന്നതുപോലേ മനസ്സ് പറഞ്ഞുക്കൊണ്ടിരുന്നു. —-
ഇല്ലമ്മേ ,ഞാനിപ്പോള്‍ വരാം–
അവന്റെ കൂട്ടുകാരന്റെപിറന്നാൾ സമ്മാനമായി കിട്ടിയ പുതിയ വണ്ടി യും അതിൽ കയറാൻ കൂട്ടുകാരന്റെ ക്ഷണനവും എല്ലാം കൂടി കുട്ടിയുടെ വാശിയുടെ മുന്നില് എനിക്ക് തോല്ക്കേണ്ടി വന്നു . എന്റെ കുടട്ടികളുടെ മനസ്സ് വേദനിക്കുന്നത് ഒരിക്കലും എനികിഷ്ട്ടമായിരുന്നില്ല , സമ്മതം കൊടുത്തു
,മോനേ അധികം രാത്രി ആവരുത് , ,അവനു സന്തോഷമായി .
അന്ന് പതിവില്‍ നേരത്തേ ഏട്ടന്‍ ആശുപത്രി യിൽ നിന്ന് നിന്ന് വന്നപ്പോള്‍ കാര്യം തിരക്കി .ഏട്ടന്‍ വീണ്ടും ഉടുപ്പ് മാറി അപ്പുവിനെയും കൂട്ടി പുറത്തേക്ക് പോയ്യി ,.അത് എന്റെ കുട്ടിയുടെ ശരീരം ഏറ്റു വാങ്ങാന്‍ ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം അവര്‍ എന്നില്‍ നിന്നും മറച്ചുവെച്ചു .എന്റെ ഉണ്ണി സഞ്ചരിച്ച വാഹനം കൂട്ടുകാര്‍ അടക്കം നാലുപേരും മരത്തില്‍ ഇടിച്ചു തകര്‍ന്നതയ ആ ദുരന്തം ,മോന്‍ ആ സ്ഥല്ലത്തു വെച്ചുതന്നെ മരണത്തെ പുല്‍കിയെന്നു പിനീടറിയാന്‍ കഴിഞ്ഞു . എന്റെ മകന്റെ കഴുത്തു ആണ്കാറിന്റെ ചില്ലി നിടയിൽ വെച്ച് അറുത്തു മാറ്റപെട്ടത്. ഈശ്വരന്‍ എന്നോടെന്തിന് ഇതു ചെയ്തു ?എനിക്ക് കുറച്ചു കാലം നോക്കാന്‍ തന്ന മുത്തായിരുന്നല്ലോ അവന്‍ എന്റെ ഉണ്ണി എന്റെ കണ്ണുകള്‍ എന്റെ തനി പകര്‍പ്പ് , വീണ്ടും തല കറങ്ങുന്നു . അമ്മേ കഴിഞ്ഞൂ ഇനി പോകാം
,സുമ വരൂ
ഏട്ടന്റെ കൈ പിടിച്ചു വെളിയിലേക്കു വന്നു.
കാലുകള്‍ ഇടറുന്നു ,കണ്ണ് മഞ്ഞളിക്കുന്നു ,പുറത്തെ വാതിലിനോടു ചേര്‍ന്ന് അതാ ആരൊക്കെയോനില്കുന്നുണ്ട് ഗോപു വല്ലേ അത് ശ്രീ യെട്ടന്റെയ് പെങ്ങളുടെ മകന്‍ ,,ഗോപു ഓടി വന്നു, അമ്മായി എത്ര നാളായി കണ്ടിട്ട് അവന്‍ തന്റെ കൈയില്‍ പിടിച്ചു .
അമ്മ യെ കണ്ടില്ലല്ലോ ,എവിടെഅമ്മ ഗോപു ?
ശ്രീയേട്ടന്‍ ആരാഞ്ഞു, അതേ അമ്മയെ കാണാന്‍ ദൃതിയായി
അമ്മ ഇവിടുണ്ട് ഏട്ടാ–
ഗോപു പറഞ്ഞു .ഞാനൊന്നു നോക്കി അമ്മ യ്ക്ക് ഒരു മാറ്റ വുമില്ല അതുപോലെ തന്നേ ഉണ്ട് കുറച്ചു വെള്ളിപാകിയ മുടികള്‍ ഉണ്ടെന്നുള്ള കുറച്ചു വ്യത്യാസം മാത്രം. അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു .അയ്യോ അതാ ,അമ്മയുടെ കൈയില്‍ .ആരോ പിടിചിട്ട്ണ്ടല്ലോ അത് തന്റെ ഉണ്ണി യല്ലേ
ഏട്ടാ ,,ഉണ്ണി അവന്‍ മരിച്ചിട്ടില്ല .അമ്മയുടെ കൈയില്‍ അവന്‍ പിടിച്ചിരിക്കുന്നു
, അല്ല പിന്നേ ഉണ്ണി പിടിച്ചാല്‍ പിന്നേ അമ്മ എങ്ങനെയാ നടകാതിരിക്ക്വ ? .അയ്യോ അതാ അവന്‍ അമ്മയുടെ കൈ വിട്ടു മടങ്ങ്ങി പോകുന്നല്ലോ–ഉണ്ണി നിക്കൂ —ഉണ്ണി
പരിസരം മറന്നു ഓടി ,,
,മോളേ ,സുമേ ,,,നിക്ക് കുട്ട്യേ ,അമ്മ എന്നെയല്ലേ വിളിക്കുന്നത് ,,നിന്നെ ഒന്ന് കാണട്ടെ ,, കുട്ട്യേ … എന്താ നിനക്ക് പറ്റിയെ,,ഭഗവാനെ
നിക്ക് അമ്മെ ,എന്റെ ഉണ്ണി ഇപ്പോള്‍ പോകും അവനെ കണ്ടിട്ട് കുറേ നാളായി അമ്മയെ കാണാന്‍ അവന്‍ വന്നതാ ,,,ഉണ്ണി ,, എന്റെ ഉണ്ണി അവന്റൊപ്പം ഞാന്‍ എത്തുന്നില്ലല്ലോ സുമ പ്രഞ യറ്റവളെ പോലെ ,തളര്‍ന്നു നിലത്തിരുന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ( സുമയിന്നും കാത്തു കാത്തിരിക്കുന്നു അവസാന നാളിലെങ്കിലും ഉണ്ണിയെ കാണുമെന്ന പ്രതീക്ഷയോടെ)
ഒരു സംഭവ കഥ
എന്റെ മകന്റെ ഉറ്റ സുഹൃത്തിന്റെ ആകസ്മിക മരണവും അതേൽപ്പിച്ചഅവന്റെ അമ്മയുടെ മാനസിക പ്രഹരവും ഓർമ്മയിൽ നിന്നെടുത്തു കൊണ്ട് ആ അമ്മയ്ക്കും മകനും വേണ്ടി ഒരു സമർപ്പണം
RELATED ARTICLES

Most Popular

Recent Comments