ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രൈമറിതലം തൊട്ട് ഹയര്‍സെക്കന്‍ഡറി തലം വരെ വിപുലമായ മാറ്റം വരുത്തുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ആകെയുള്ള 190 പ്രവര്‍ത്തി ദിനങ്ങളില്‍ പലതും പൊതു അവധി, ഹര്‍ത്താല്‍ എന്നിവ കാരണം നഷ്ടപ്പെടുന്നത് തടഞ്ഞ് വര്‍ഷത്തില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉറപ്പു വരുത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ശനിയാഴ്ചകള്‍, മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍, മറ്റ് പൊതു അവധികള്‍, ഓണം ക്രിസ്തുമസ് അവധികള്‍ കുറയ്ക്കും. അത്തരത്തിലുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കും. ഇത് പൊതുവിദ്യാഭ്യാസ രംഗത്തു കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മതപഠനശാലകള്‍ നടത്തുന്നതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സാഹചര്യം തടയും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍, ജനറല്‍ സെക്രട്ടറി പി പി ഏനു, ജില്ലാ പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി എന്നിവര്‍ പങ്കെടുത്തു.