Wednesday, April 9, 2025
HomeNewsഅക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി എസ്ബിഐ.

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി എസ്ബിഐ.

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി എസ്ബിഐ.

ജോണ്‍സണ്‍ ചെറിയാന്‍.
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി എസ്ബിഐ. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഏതൊക്കെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല എന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. കോര്‍പ്പറേറ്റ് സാലറി പാക്കേജ് അക്കൗണ്ടുകള്‍, ചെറു നിക്ഷേപങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍, ബേസിക്ക് സേവിങ്ങ്സ് അക്കൗണ്ടുകള്‍, പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്ന അക്കൗണ്ടുകള്‍ എന്നീ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല.
എസ്ബിഐ-എസ്ബിടി ലയനത്തോടെ മെട്രോ നഗരങ്ങളില്‍ 5000 വും, അര്‍ധ മെട്രോ നഗരങ്ങളില്‍ 3000 വും ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments