ജോണ്‍സണ്‍ ചെറിയാന്‍.
മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് അധിക്ഷേപിച്ച സമയത്തെ പഴിക്കുകയാവും ബോളിവുഡ് താരം മാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍കെ. മോഹന്‍ലാലിനെ ട്രോളിയതിനു പിന്നാലെ മലയാളികള്‍ കൂട്ടത്തോടെ കെആര്‍കെയ്ക്ക് മുട്ടന്‍പണി കൊടുത്തിരുന്നു.
സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലും ആദ്യം അത്ര കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് ആരാധകരുടെ ശൗര്യം കണ്ടാവണം അവരും സോഷ്യല്‍മീഡിയയിലേക്ക് ഇറങ്ങിത്തിരിച്ചു. വിനയ് ഫോര്‍ട്ടാണ് ആദ്യം ലാലേട്ടന് വേണ്ടി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തിയത്. പിന്നാലെ ഓരോരുത്തരായി എത്തി. ഒടുവില്‍ വളരെ വ്യത്യസ്തമായ പോസ്റ്റുമായി സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുകയാണ്. വെറുതെ ലാലേട്ടനെ ചൊറിയാന്‍ നില്‍ക്കല്ലേ ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലട്ടോ! ജാഗ്രതൈ എന്ന സുരാജിന്റെ മുന്നറിയിപ്പ് പോസ്റ്റ് പക്ഷെ വ്യത്യസ്തമാവുന്നത് ഇതിന്റെ പരിഭാഷയുടെ പേരിലാണ്. മലയാളത്തിലിട്ട പോസ്റ്റിന് താഴെയായി ഇനി കെആര്‍കെയ്ക്ക് മനസിലാകാത പോവണ്ട എന്ന കുറിപ്പോടെ ഇംഗ്ലീഷിലും ഹിന്ദിയിലും സുരാജ് തന്നെ തര്‍ജമ നല്‍കിയിരിക്കുന്നു.
Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലട്ടോ ! ജാഗ്രതൈ , പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ … കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് . പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം – ഇതായിരുന്നു സുരാജിന്റെ പോസ്റ്റ്.
ഇതിനു പിന്നാലെ സുരാജ് നല്‍കിയ പോസ്റ്റും വായിക്കാം:
നേരത്തെ ട്രോളുകളിലൂടെയും തെറി വിളികളിലൂടെയും ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടനെ അധിക്ഷേപിച്ച് വീണ്ടും കെആര്‍കെ രംഗത്ത് എത്തിയതോടെ കളി മാറുകയായിരുന്നു. അത്രയും നേരം വരെ തമാശയായിരുന്ന കെആര്‍കെയുടെ പോസ്റ്റുകള്‍ പിന്നീട് മാന്യതയുടെ അതിരുകള്‍ ലംഘിച്ചതോടെ മലയാളികള്‍ കളം മാറ്റിച്ചവിട്ടി. വിക്കിപീഡിയയില കൈആര്‍കെയുടെ വിശദാംശങ്ങള്‍ ‘ജോക്കര്‍’ എന്നൊക്കെ ചേര്‍ത്ത് എഡിറ്റ് ചെയ്തതിനു പിന്നാലെ സൈബര്‍ സോള്‍ജിയേഴ്‌സ് കെആര്‍കെയുടെ എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യുകയും ചെയ്തു. ഇതും പോരാതെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഗൂഗിളില്‍ നിന്നുമുണ്ടാക്കിയിരുന്ന വരുമാന മാര്‍ഗവും ഹാക്കേഴ്‌സ് അവസാനിപ്പിച്ചു കൊടുത്തു.
നേരത്തേ സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരന്‍, നടി ശരണ്യ, തമിഴ്നടന്‍ സൂര്യ എന്നിവരെല്ലാം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
അതേസമയം മോഹന്‍ലാല്‍ ഭീമനായാല്‍ ജോക്കര്‍ ഭീമനായ പോലെ ആകുമെന്നും. ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും കെആര്‍കെ വീണ്ടും പറയുന്നു. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നാണ് കെആര്‍കെ പറയുന്നത്.