ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ തയാറാക്കിയ, ‘ഈ വര്‍ഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളില്‍’ ഇന്ത്യയില്‍നിന്നു രണ്ടുപേര്‍ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും പേയ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയും.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ അടങ്ങുന്ന നൂറ് പേരുടെ പട്ടികയില്‍ പ്രധാനമന്ത്രിയെയും പേയ്ടിഎം സ്ഥാപകനെയും ടൈം മാഗസീന്‍ തിരഞ്ഞെടുത്തു . യുപിയിലെ വന്‍വിജയം നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം ശക്തമായി തുടരുന്നുവെന്നു തെളിയിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുന്ന മോദിയുടെ വ്യക്തിചിത്രം പങ്കജ് മിശ്രയാണ് പൂര്‍ത്തിയാക്കിയത് .
പേയ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ(43)യെപ്പറ്റി ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയാണ് എഴുതിയത്. ഇന്ത്യന്‍ കറന്‍സിയുടെ 86 ശതമാനവും കഴിഞ്ഞ നവംബറില്‍ പൊടുന്നനെ അസാധുവാക്കിയപ്പോള്‍ ശര്‍മയാണ് ആ സന്ദര്‍ഭം കവര്‍ന്നെടുത്തതെന്നു നിലേകനി എഴുതുന്നു