Tuesday, November 26, 2024
HomeLiteratureകൊൽക്കത്ത തീസീസ്. (കഥ)

കൊൽക്കത്ത തീസീസ്. (കഥ)

കൊൽക്കത്ത തീസീസ്. (കഥ)

കെ.ആര്‍.രാജേഷ്. (Street Light fb group)
സയന്‍സ് സിറ്റിക്ക് സമീപമുള്ള തന്‍റെ ആഡംബരവസതിയിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിനോ,കോല്‍കത്ത മഹാനഗരത്തിന് കുളിരേകി വീശിയടിക്കുന്ന ആ ഡിസംബര്‍ സന്ധ്യയിലെ തണുത്തകാറ്റിനോ അബനീഷ് റോയിയുടെ മനസ്സിന്‍റെ ചൂടിനെ തണുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല,
ഫോണ്‍ ഓഫ്‌ചെയ്ത് ടേബിളിലേക്കിട്ട് അസ്വസ്ഥതയോടെ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന അബനീഷ്റോയ്യുടെ ശ്രദ്ധ പെട്ടന്ന്‍ തന്നെ ടെലിവിഷന്‍ചാനലുകളിലേക്ക് തിരിഞ്ഞു……
” കൊല്‍ക്കത്ത ഫുഡ്‌ബോള്‍ ഫെഡറേഷനെ ഇനി മുഹമ്മദ്‌ താസ്സിം നയിക്കും , വര്‍ഷങ്ങളോളം ഫെഡറേഷനെ നയിച്ച അബനീഷ്റോയിയെപരാജയപ്പെടുത്തിയാണ് താസ്സിം അവരോധിതനാകുനത് “
” കൊല്‍ക്കത്ത ഫുഡ്‌ബോളിലെ റോയ് യുഗം അവസാനിച്ചു “
” അബനീഷ് റോയിയുടെ നേതൃത്വത്തില്‍ നടത്തിയ വാതുവെപ്പുകള്‍ അടക്കമുള്ള കോടികളുടെ അഴിമതികള്‍ അന്വേഷിക്കുമെന്ന് സ്പോര്‍ട്ട്സ് മന്ത്രി “
ചാനലുകളില്‍ അബനീഷ് റായിയുടെ പതനം ബ്രെയ്ക്കിംഗ് ന്യൂസായി ഒഴുകികൊണ്ടേയിരുന്നു…………………..
” ഞാന്‍ ഇത്തിരി നേരമൊന്നു കിടക്കട്ടെ ,ആര് വന്നാലും വിളിക്കണ്ട “
പത്രക്കാര്‍ പുറത്ത് കാത്ത്നില്‍ക്കുന്നു എന്ന ഭാര്യ സൌമിനിറോയിയുടെ ഓര്‍മ്മപ്പെടുത്തലിന് മറുപടിനല്‍കി അബനീഷ് കിടക്കയിലേക്ക് ചാഞ്ഞു …………………………….
അബനീഷ് റോയ് ഉറക്കത്തിലേക്ക് വഴുതിവീഴവെയാണ് കണ്‍മുന്നില്‍ ആ കാഴ്ച്ച തെളിഞ്ഞത് ഒരു ഏട്ടുവയസ്സുകാരിയുടെ കൈപിടിച്ച് ബ്രഹ്മപുത്രാ നദിയുടെ ആഴങ്ങളിലേക്ക് ഏടുത്ത് ചാടുന്ന ജൂഹി …………………………………………
“ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്ന അബനീഷ് റോയ്ക്ക് ഈ ഗതിയോ, കണ്‍നിറയെ കാണട്ടെ ഞാന്‍ ഈ കാഴ്ച്ച “
തനിക്ക് മുന്നില്‍ വന്നു ജൂഹി ആര്‍ത്തട്ടഹസിക്കുന്നതായി അബനീഷിനു തോന്നിയ നിമിഷങ്ങള്‍, ………………….
മേശപ്പുറത്തിരുന്ന ഡയറിയില്‍ “മാപ്പ് ” എന്ന തലകെട്ടോടെ തന്‍റെ മനസ്സിലെ ഭൂതകാല കാഴ്ച്ചകള്‍ വീണുപോയവന്‍റെ വിറയാര്‍ന്ന കൈകളോടെ അക്ഷരങ്ങളായി പകര്‍ത്തുവാന്‍ തുടങ്ങി …..
” സന്തോഷ്‌ ട്രോഫി എന്നോ ,ഫെഡറേഷന്‍ കപ്പ്‌ എന്നോ ,ദേശിയലീഗ് എന്നോ വ്യത്യാസമില്ലാതെ , സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്‍റെയും ,രവീന്ദ്രസരോവര സ്റ്റേഡിയത്തിന്‍റെയുമൊക്കെ പുറത്ത് അഭിനവ് ചാറ്റര്‍ജിയുടെ ലോക്കല്‍ പന്തയകമ്പനിയില്‍ അഞ്ചു രൂപ ദിവസകൂലിക്ക് വായിട്ടലച്ച,
ഹൌറബ്രിഡ്ജിനു സമീപത്തെ റെയിവേ കോളനിയിലെ പട്ടിണിയുടെ പര്യായമായ കൌമാരക്കാരനില്‍ നിന്നും ,
കാല്‍പന്തുകളിയിലെ വാതുവെപ്പില്‍ തുടങ്ങി, കളിക്കാരുടെ ഓരോ സീസണിലെ ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റം മുതല്‍ മത്സരഫലങ്ങള്‍ വരെ നിയന്ത്രിക്കുന്ന അബനീഷ് റോയ്യിയിലേക്കുള്ള വളര്‍ച്ച
പെട്ടന്നായിരുന്നു …
അങ്ങനെ ഫുഡ്‌ബോളും,രാഷ്ട്രിയവും ,കച്ചവടവും നിയന്ത്രിക്കുന്ന കൊല്കത്താ മഹാനഗരത്തിലെ പ്രമാണിമാരില്‍ മുമ്പനായി, ഏറ്റവും ഒടുവില്‍ ബംഗാള്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍റെ ഭരണത്തലവന്‍ വരെയായി മാറിയ വളര്‍ച്ചക്കിടയില്‍,കടിഞ്ഞാണില്ലാത്ത ഭൂതകാലയാത്രകല്‍ക്കിടയിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ആണല്ലോ ജൂഹിയും കാര്‍ത്തിക്കുമൊക്കെ………………..
ഫെഡറേഷന്‍ കപ്പ്‌ ഫുഡ്‌ബോളിന്‍റെ ഫൈനല്‍മത്സരത്തില്‍ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ബഗാനും,ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയ ദിവസം……………….
തങ്ങളുടെ കണക്കുകൂട്ടലുകള്‍ പോലെ ഈസ്റ്റ്ബംഗാള്‍ വിജയിച്ച ദിവസ്സം, ഒന്നരമണിക്കുര്‍ കൊണ്ട് കോടികള്‍ കൈയ്യിലെത്തിയത്തിന്‍റെ ആവേശത്തില്‍ പതിവിലേറെ മദ്യപിച്ചു,പതിവുകാരിയായ ജൂഹിയുടെ അടുത്തെത്തിയ രാത്രി…………………………..
കോടികള്‍കയ്യിലെത്തിയവന്‍റെ ഭ്രാന്തമായ ആവേശത്തിന് മദ്യം ഏരിവ്പകര്‍ന്ന ആ രാത്രിയില്‍ പതിവ്തെറ്റിച്ച് ജൂഹിക്ക് പകരം തന്‍റെ കണ്ണുകള്‍ അവളുടെ ഏട്ടുവയസ്സൂകാരി മകളിലേക്ക് തിരിഞ്ഞപ്പോള്‍, ജൂഹിയുടെ കാലില്‍വീണുള്ള അപേക്ഷയും,മകളുടെ ഭയംപൂണ്ട നിലവിളിയുമൊക്കെ വനരോദനമായി മാറിയ രാത്രിയുടെ ബാക്കിപത്രമെന്നോണം തൊട്ടടുത്തപുലരിയില്‍ ബ്രഹ്മപുത്രയുടെ ആഴങ്ങളിലേക്ക് ചാടി ജൂഹിയും,മകളും ജീവിതമാവസാനിപ്പിച്ചപ്പോള്‍,അതൊരു സാധാരണ ആത്മഹത്യമാത്രമാക്കി മാറ്റുവാന്‍ തനിക്ക് വളരെ നിഷ്പ്രയാസം കഴിഞ്ഞിരുന്നു………………
” അറിഞ്ഞോ നമ്മുടെഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒരുപാട് ക്രമക്കേടുകള്‍ കണ്ടുപിടിച്ചിരിക്കുന്നു എന്ന് ,ഏത് നിമിഷവും പോലിസ് അറസ്റ്റ്ചെയ്യാന്‍ സാദ്ധ്യതയുണ്ട് ,തല്ക്കാലം എങ്ങോട്ടെലും മാറാന്‍ വിവേക് വിളിച്ചുപറഞ്ഞു “
ഭാര്യയുടെ മുറിക്ക് പുറത്ത്നിന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് അബനീഷിനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്…………
” ഏവിടെ പോകാന്‍ , തല്ക്കാലം എങ്ങും പോകുന്നില്ല ,ഞാനൊന്നു കിടക്കട്ടെ ശരീരത്തിന് തീരെ സുഖമില്ല “
ഭാര്യക്ക് മറുപടി നല്‍കി
വീണ്ടും കണ്ണുകളടച്ച്‌ ഇരിക്കവെ അബനീഷിനു മുന്നില്‍ അടുത്തചിത്രം തെളിഞ്ഞു, മിഡ്‌നാപ്പുരിലെ ഒരു ഇടുങ്ങിയ മുറിയില്‍ മരിച്ചുകിടക്കുന്ന കാര്‍ത്തിക്മിശ്രയുടെ മുഖം……………….
ഇന്ത്യന്‍ഫുഡ്‌ബോളിനു മിഡ്‌നാപ്പുര്‍ സംഭാവനചെയ്ത ഭാവിവാഗ്ദാനം എന്നായിരുന്നു കാര്‍ത്തിക് എന്ന പതിനെട്ടുകാരനെ ഫുഡ്‌ബോള്‍ വിദഗ്ധര്‍ വിശേഷിപ്പിച്ചിരുന്നത്,……………
രണ്ടായിരത്തിരണ്ടിലെ ഡ്യുറണ്ട്കപ്പ്‌ ഫുഡ്‌ബോളിന്റെ ഫൈനലില്‍ രവീന്ദ്രസരോവര്‍ മൈതാനിയില്‍ ടോളിഗഞ്ച് അഗ്രഗാമിയും- മുഹമ്മദന്‍സ്സ്പോര്ട്ടിങ്ങും ഏറ്റുമുട്ടാന്‍ തുടങ്ങുംമുമ്പ് തന്നെ മത്സരത്തിന്‍റെ നിശ്ചിതസമയത്തും,അധികസമയത്തും ആരുംഗോള്‍അടിക്കില്ല എന്നും ,പെനാല്‍റ്റിഷൂട്ടൗട്ടില്‍ ടോളിഗഞ്ച് അഗ്രഗാമി ഒരു ഷോട്ട് പാഴാക്കുകയും അത് വഴി മുഹമ്മദന്‍സ് വിജയിക്കുന്നു എന്നും,
തുടങ്ങാനിരിക്കുന്ന മത്സരത്തിന്‍റെ ഭാവി കോടികളുടെ കിലുക്കത്തില്‍ താനും കൂട്ടാളികളും തീരുമാനിച്ചുകഴിഞ്ഞിരുന്നു……………………
ആ മത്സരത്തില്‍ ടോളിഗഞ്ചിനായി പെനാല്‍റ്റി പുറത്തേക്കടിച്ചു കളയേണ്ട ചുമതല കാര്‍ത്തിക്ക്മിശ്രയക്ക് ആയിരുന്നു……..
എന്നാല്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ കോടികളുടെ വാതുവെപ്പ് കളിയിലെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കാർത്തിക്ക് കൃത്ത്യമായി പെനാല്‍റ്റി ഗോള്‍ ആക്കിയപ്പോള്‍ ഒരുനിമിഷം കൊണ്ട് നഷട്ടമായത് അനേകംകോടികള്‍ ആയിരുന്നു …………
“സര്‍ ക്ഷമിക്കണം , എനിക്ക് ഫുഡ്‌ബോളിനെ ചതിക്കാന്‍ആകില്ല ,”
മത്സരശേഷം തന്‍റെ കാലുപിടിച്ചു ക്ഷമചോദിച്ച കാര്‍ത്തിക്കിന്റെ വാക്കുകള്‍ സംഭവിച്ച കോടികളുടെ നഷട്ടത്തിന്റെ കിലുക്കത്തിനിടയില്‍ തനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ല…………..
രണ്ടുദിവസങ്ങള്‍ക്ക് ശേഷമൊരു പ്രഭാതത്തില്‍ ,വാഹനാപകടത്തില്‍ യുവഫുഡ്‌ബോള്‍ താരം കാര്‍ത്തിക്ക്മിശ്രയുടെ രണ്ടുകാലുകളും മുറിച്ചുമാറ്റി എന്ന വാര്‍ത്ത പത്രങ്ങളില്‍ നിറഞ്ഞപ്പോള്‍, വിജയിച്ച സിനിമയുടെ സംവിധായകന്‍റെ മുഖഭാവമായിരുന്നു തനിക്ക് …..
ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ഇനിയൊരിക്കലും തനിക്ക് പന്ത്തട്ടാന്‍ ആകില്ല എന്ന വസ്തുതയോടു പൊരുത്തപ്പെടാനാവാതെ കാര്‍ത്തിക്ക് ജീവിതം അവസാനിപ്പിച്ചപ്പോള്‍ , ആ യുവഫുഡ്‌ബോള്‍താരത്തിന്‍റെ ശരീരത്തില്‍ ആദ്യത്തെ റീത്ത് വെച്ചതും താന്‍ തന്നെ “.
ഏഴുത്ത് തല്‍ക്കാലത്തെക്ക് നിര്‍ത്തി പേനയും ഡയറിയും മേശപ്പുറത്ത് തന്നെ വെച്ച് ജാലകവാതിലിലുടെ പുറത്തേക്ക് നോക്കുമ്പോള്‍,
“ഫുഡ്‌ബോളിനെ ഒറ്റുകൊടുത്ത , തങ്ങളുടെ ഫുഡ്‌ബോള്‍ പ്രണയത്തെ വിറ്റ് കാശാക്കിയ അബനീഷ്റോയിക്ക് മാപ്പില്ല “
എന്ന പ്ലക്കാര്‍ഡുകളുമായി ഫുഡ്‌ബോള്‍ പ്രേമികളുടെ പ്രകടനം ദൂരേന്നു കടന്നുവരുന്നുണ്ടായിരുന്നു…………………
അബനീഷ് തിരികെ പേനകയ്യിലെടുത്ത് തിടുക്കത്തില്‍ വീണ്ടും അക്ഷരങ്ങള്‍ കുത്തികുറിച്ചു………………
” കുറ്റവിചാരക്കും,ശിക്ഷകള്‍ക്കും കാത്ത് നില്‍ക്കാതെ , പഴയ റെയില്‍വേ കോളനിയിലെ പത്ത് വയസ്സുകാരന്‍റെ മനസ്സോടെ ഞാന്‍ യാത്രയാവുന്നു, ഫുഡ്‌ബോളിനോട് ,ഫുഡ്‌ബോള്‍ പ്രേമികളോട്, കാര്‍ത്തിക്കിനോട്‌, ജൂഹിയോട് ,എല്ലാത്തിനുമുപരി വിടരുംമുമ്പേ ഞാന്‍ പിച്ചിയെറിഞ്ഞ ജൂഹിയുടെ ഏട്ടുവയസ്സുകാരി മോളോട് എല്ലാവരോടും മാപ്പ് “…….
ഡയറിയും,പേനയും മേശപ്പുറത്ത് വെച്ച് കരുതിവെച്ചിരുന്ന സയനൈഡ് ഗുളിക വിഴുങ്ങി കിടക്കയിലേക്ക് ചരിയുമ്പോഴും അബനീഷിന്‍റെ മനസ്സില്‍ ജൂഹിയുടെയും,മകളുടെയും, കര്‍ത്തിക്കിന്‍റെയുമൊക്കെ മുഖങ്ങള്‍ മങ്ങിയകാഴ്ച്ചകളായി നിറഞ്ഞിരുന്നു…………………….
അതെസമയം ഏറെ അകലെയല്ലാതെ രവീന്ദ്രസരോവര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സുപ്പര്‍ലീഗിലെ കേരളാബ്ലാസ്റ്റെര്സ് – അത്ലറ്റിക്കൊ ഡി കൊല്‍കത്ത ലീഗ് മത്സരത്തിനു തുടക്കം കുറിച്ച്കൊണ്ട് റഫറിയുടെ വിസില്‍ മുഴങ്ങിയിരുന്നു ……
RELATED ARTICLES

Most Popular

Recent Comments