Tuesday, November 26, 2024
HomeNewsപ്രധാനമന്ത്രി വീണ്ടും വിദേശ പര്യടനത്തിന്; ജൂലൈ വരെ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍.

പ്രധാനമന്ത്രി വീണ്ടും വിദേശ പര്യടനത്തിന്; ജൂലൈ വരെ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍.

പ്രധാനമന്ത്രി വീണ്ടും വിദേശ പര്യടനത്തിന്; ജൂലൈ വരെ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിനൊരുങ്ങുന്നു. മെയ് മുതല്‍ ജൂലയ് വരെയുള്ള കാലയളവില്‍ ഏഴു രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ശ്രീലങ്ക, യുഎസ്എ, ഇസ്രയേല്‍, റഷ്യ, ജര്‍മ്മനി, സ്‌പെയ്ന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. മെയ് രണ്ടാം വാരം ശ്രീലങ്ക സന്ദര്‍ശനത്തോടെയാണ് യാത്രകളുടെ തുടക്കം.
യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മെയ് 12-14 തീയതികളില്‍ ശ്രീലങ്കയിലേയ്ക്ക് പോകുന്നത്. കൊളംബിയയില്‍ നടക്കുന്ന പരിപാടിക്ക് പുറമേ ജാഫ്‌ന, കാന്‍ഡി തുടങ്ങിയ സ്ഥലങ്ങളും മോദി സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കും. പിന്നീട് ഈ മാസം തന്നെ കസാഖിസ്ഥാനും ജി20 യോഗത്തിനായി ജര്‍മ്മനിയും സന്ദര്‍ശിക്കും. യുഎസ് ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും. ഈ വര്‍ഷത്തെ മറ്റു യാത്രകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
RELATED ARTICLES

Most Popular

Recent Comments