ജയദേവൻ (Street Light fb group).
ചുണ്ടുകളിൽപ്പൂ വിടരും
കണ്മുനകൾ കഥ പറയും..
കുയിലിൻ സ്വരമാധുരിയും
ഇവളെൻ പുലരിപ്പെണ്ണ്….
നടയഴകിവളിൽ കണ്ടാൽ
അരയന്നത്തിൻ ചേലും..
ഉടലഴകതിലും ഭംഗി
ഇവളെൻ പുലരിപ്പെണ്ണ്….
തനുവിൻ നിറമതു കണ്ടാൽ
കനകം തോൽക്കും സത്യം..
മുഖമൈശ്വര്യം ലക്ഷ്മി
ഇവളെൻ പുലരിപ്പെണ്ണ്….
എന്നും കണികണ്ടുണരാൻ
പൊന്നിൻ കസവുമുടുത്ത്..
നിറപുഞ്ചിരിയും തൂകി
വരുമെൻ പുലരിപ്പെണ്ണ്….