അശോകൻ (Street Light fb group).
ഒരു പൂഞ്ചുണങ്ങും
മറുകും കാക്കപ്പുള്ളിയും
ഞങ്ങളിനി ഒളിക്കുന്നില്ല.
കണ്ട് പൂതി തീർക്ക്.
ആക്രാന്തം കാണിക്കണ്ട
നന്നായി നോക്കിക്കണ്ടോ.
ബസ്സെത്തുംവരെ
ഇവിടെതന്നെയുണ്ട്.
ഒരപേക്ഷയുണ്ട്
നാഭിയുടെ മാറ്റ്കണ്ട്
മുലയിടുക്കിലെ നനവിൽ
കണ്ണുടക്കി
ചന്തിയിടുക്കിലെ
ആഴംതിരഞ്ഞ്
ഉരുകിത്തിളക്കും
ഉടൽമണത്തിൽ
മനമുടക്കി.
പുറംനോക്കി
കുണ്ടിനോക്കി വണ്ടിയോട്ടി
വണ്ടിക്കടിപ്പെട്ട് പിണ്ഡമായി
ട്രാഫിക് ജാമാവാതെ നോക്കുക.
അല്ലെങ്കിൽ
വീട്ടിൽ നേരത്തിനെത്താതെ
മുടങ്ങുന്ന
സീരിയൽ കാഴ്ചക്ക്
നിന്റെ തന്ത
സമാധാനം പറയേണ്ടിവരും……….