രശ്മി.എസ്.എസ്. (Street Light fb group)
ഒരമ്മപെറ്റതാണെങ്കിലും നാമിന്നകലുന്നു
ഒറ്റയായ് പിരിഞ്ഞിടുന്നു.
ഒരു വീട്ടിലൊന്നിച്ചു കഴിഞ്ഞിരുന്നപ്പോൾ
കൂടപ്പിറപ്പായി കൂടെയുണ്ടായിരുന്നു നീ.
കുടുംബമായ് കുട്ടികളായി നാം പിരിയുമ്പോൾ
കുറ്റംപറയൽ ശീലമാക്കി കൂട്ടിൽ നിന്നും
വേർപിരിഞ്ഞു.
കണ്ടാലറിയില്ലയെന്നു ചൊല്ലി മുഖം തിരിഞ്ഞങ്ങു നീ പോയിടുമ്പോൾ കണ്ണുനീരെന്നിൽ ബാക്കിയായി.
അപരാധമൊന്നും ഞാൻ ചെയ്തതില്ലെങ്കിലും
എന്നുടെ വേദന നിൻ മുഖത്തെന്നുമടങ്ങാത്തൊരാനന്ദമായിരുന്നു.
അറിയുന്നു ഞാനിന്നന്യർതൻ സ്നേഹവും
അലിവുകാട്ടാത്തൊരീ രക്തബന്ധത്തെയും.
കഴിഞ്ഞകാലങ്ങളെയോർത്തിടുമ്പോളെന്നുള്ളിലാരോ വരച്ചിട്ട ചുവർ ചിത്രമായിന്നു നീ മാറിടുന്നു.