Sunday, November 24, 2024
HomePoemsനോവ്... (കവിത)

നോവ്… (കവിത)

നോവ്... (കവിത)

ഷിജി അനൂപ്. (Street Light fb group)
ഞാൻ ഞാനെന്ന ചിന്തയിൽ
സ്വയം തീർത്തതടവറയിൽ
അന്യോന്യമന്യരായ്
അണുകുടുംബങ്ങളിൽ
അണുവണുവായ്
ജീവിച്ച് തീർക്കുന്നു
ജന്മം തന്ന നാഭിയിലാഞ്ഞു തൊഴിച്ച്
അജയ്യരായ് നീങ്ങുന്നേരം
പേറ്റുനോവിനേക്കാൾ നോവുന്നൂ മനം
അനുഭവതഴമ്പുള്ള കൈകൾ
അശക്തരാണിന്ന്
ആരോമലുണ്ണീ നിൻകൈതടുക്കാൻ
അമ്മതൻ പേറ്റുനോവോളമേകില്ല
വേദനയേ തൊരാഴ്ന്നമുറിവിലും
അമ്മതൻ പുത്രവിഹാരത്തോളമേകില്ല
നൊമ്പരമേതു വിടവാങ്ങലു മീ ഭൂവിൽ
അമ്മതൻ ശാസനത്തോളമേകില്ല
നേർവഴിയേകുംഗുരുവിൻ ശിക്ഷണവും
നടതള്ളി നീയിന്നീനന്മകളൊക്കെയും
അഗതിമന്ദിരത്തിന്നിരുളിലായ്
ഓർമ്മയിലെന്നുമുണ്ടായിരിക്കണം
നീയിട്ട വീത്തും മുളക്കുന്നുണ്ട്
അത് ,വൻമരമായ്
തണലേകുമെന്നാശിക്കുന്നുണ്ട്
ഋതുക്കൾ മാറുമ്പോൾവേനൽചൂടിലവ
ഇലപൊഴിക്കാതിരിക്കട്ടെ

 

RELATED ARTICLES

Most Popular

Recent Comments